Wednesday, 22 July 2026

ദി ഗ്രേറ്റ് ഇന്ത്യൻ കുക്കർ 🚀


  ദി ഗ്രേറ്റ് ഇന്ത്യൻ കുക്കർ  🚀

കഴിഞ്ഞ ദിവസം ഞാൻ പോസ്റ്റ് ചെയ്ത കുക്കറിൽ മുട്ട വേവിക്കുന്ന വീഡിയോയ്ക്ക് കിട്ടിയ കൊറേ കമന്റുകൾ കണ്ടു ഞാനാകെ വിജ്രംഭിച്ചു പോയി.
ഞാൻ കരുതിയത് നാട്ടുകാർക്ക് പെണ്ണുങ്ങളുടെ ഡ്രസ്സിങ് സെൻസിനെക്കുറിച്ച് മാത്രമേ ആശങ്ക ഉണ്ടായിരുന്നുള്ളൂ എന്നാ,  ഇപ്പോഴിതാ എന്റെ കുക്കറിന്റെ അകത്തെ കറുപ്പ്നിറം വരെ ആളുകൾക്ക് വലിയ പ്രശ്നമായിരിക്കുന്നു 🤪🤪

എന്നാ ഞാനൊരു കാര്യം പറയട്ടെ  I'm a proud cooker girl  പല വലിപ്പത്തിലും പല രൂപത്തിലുമുള്ള കരിഞ്ഞതും കരിയാത്തതും ആയ കൊറേ കുക്കറുകൾ എന്റെ കയ്യിലുണ്ട്. കാരണം, സമയവും ഗ്യാസും ലാഭിച്ച് തരുന്ന ഒരേയൊരു മഹാത്മാവ് ഈ കുക്കർസ് മാത്രമാണ്.

ഇനി അതിന്റെ ഉള്ളിലെയും കുണ്ടിയുടെയും കറുത്ത നിറത്തിന്റെ കാര്യം... ഒരു സ്ത്രീ അടുക്കളയിൽ നടത്തുന്ന എല്ലാ പരീക്ഷണങ്ങളും സക്സസ് ആവണമെന്നില്ലല്ലോ. നാസയിലെ സയന്റിസ്റ്റുകളെപ്പോലെയാണ്  ഓരോ സ്ത്രീയും അടുക്കളയിൽ പരീക്ഷണങ്ങൾ നടത്തുന്നത്. ഓരോ പുതിയ ഡിഷും പരീക്ഷിക്കുന്നതിനിടയിൽ ചിലപ്പോൾ അടിപിടിക്കാം, കുക്കർ കരിഞ്ഞുപോവാം. അതൊന്നും എനിക്ക് ഒട്ടും നാണക്കേടുള്ള കാര്യമല്ല. 
ഒരു സ്ത്രീയുടെ ശരീരത്തിൽ അമ്മയാകുമ്പോൾ വീഴുന്ന stretch marks ഇല്ലേ? അതുപോലെ എന്റെ കുക്കറിനുണ്ടായ കറുത്ത പാടുകൾ എനിക്ക് അഭിമാനത്തിന്റെ മെഡലുകളാണ്. വർഷങ്ങളായി എന്റെയും വീട്ടുകാരുടെയും വിശപ്പടക്കാൻ ആ കുക്കർ ഏറ്റുവാങ്ങിയ യുദ്ധമുറിയിലെ മുറിവുകളാണത്. I'm proud of my cooker's burnt and black insides and bottom 💪✨
ഇനി എന്റെ സ്റ്റോവ് വൃത്തിയില്ല എന്ന് കണ്ട് ഉറക്കം കെട്ടിരിക്കുന്ന മഹാമനസ്കരോട് ഒന്നേ പറയാനുള്ളൂ—എന്നെക്കൊണ്ട് ഇത്രയൊക്കെ പറ്റൂ. നിങ്ങൾക്ക് അതത്ര പ്രശ്നം ആണെങ്കിൽ  ആഴ്ചതോറും എന്റെ ഗൂഗിൾ പേയിലേക്ക് ഒരു 500 റുപ്പീസ് അയച്ചു തന്നാൽ മതി, ഞാൻ ഡെയിലി 100 രൂപ കൊടുത്ത് വേറെയാളെ വെച്ച് സ്റ്റോവ് തുടപ്പിച്ചു കൊള്ളാം

No comments:

Post a Comment