Wednesday, 24 October 2012

എന്റെ അല്ലേ മോള്...!! ഗള്ഫില്‍ വളരുന്ന കുട്ടികളുടെ കാര്യം നിങ്ങള്ക്കൊക്കെ അറിയാലോഅവരുടെ ലോകംനാല് ചുമരുംവിഡ്ഢി പെട്ടിയില്‍ കാണുന്ന കുറെ കാര്ട്ടൂണ്‍ പ്രോഗ്രാമുകളും, അതില്‍ അവരുടെ ലോകം അവസാനിക്കുന്നു...എന്റെ മകളുടെ അവസ്ഥയും ഇതില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ലനമ്മുടെ കുട്ടികാലത്തെ പല കളികള്‍, 'നാരങ്ങ പാല്കുട്ടിയും കോലുംനൂറാന്‍ കോല്കള്ളനും പോലീസും.,  കളികളെ കുറിച്ചെല്ലാം അവള്ക്കു അമ്മമ്മയോ ഞാനോ പറഞ്ഞു കൊടുത്ത അറിവേ ഉള്ളു.
അങ്ങനെ ഇരിക്കെ ആണ്  മരുഭൂമിയിലെ ഞങ്ങടെ കൊച്ചു പൂന്തോട്ടത്തില്‍ അവള്‍ ഒരു തുമ്പിയെ കണ്ടെത്തിയത്അവള്ക്കു ഉടന്‍ അമ്മമ്മയുടെ കഥയിലെ പോലെ  തുമ്പിയെ പിടിച്ചു വാലില്‍ നൂല് കെട്ടി കല്ല്‌ എടുപ്പിക്കണം ആവശ്യവുമായി എന്നെ സമീപിച്ചു. ഹോവേവേര്‍.. ഞാനിപ്പോ മദര്‍ തെരെസ്സക്ക് പഠിക്കന്ന കാരണം 'മോളെ ഡോണ്ട് ഡുനമ്മള്‍  മിണ്ടാപ്രാണികളെ ഇങ്ങനെ ഉപദ്രവിക്കാന്‍ പാടില്ല എന്നൊക്കെ പറഞ്ഞു അവളെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ നോക്കി.. ലവളുണ്ടോ സമ്മതിക്കുന്നു..വാശി പിടിക്കാന്‍ തുടങ്ങി... അവസാനം അവള്‍ പ്രധാന മന്ത്രിയെ ഫോണില്‍ വിളിച്ചു..."നിനക്ക് അവള്ക്കൊരു തുമ്പിയെ പിടിച്ചു കൊടുത്താലെന്താ ??... എന്റെ  മറുപടി കേട്ട മന്ത്രി അദ്ദേഹം, "ഓ,വലിയ മദര്‍ തെരേസ വന്നിരിക്കുന്നു...നീ ഇതൊന്നും ചെയ്തിട്ടില്ലേ  ഭാര്യേ ?

അവിടെ  നിമിഷം... അത് സംഭവിച്ചു...ഫ്ലാഷ് ബാക്ക്....എന്റെ കുട്ടികാലം..പറമ്പില്‍ ചെരിപ്പിടാതെ ഉള്ള ഓട്ടംപഴയ തോര്ത്ത്‌ വെച്ച് പൊടിമീനെ പിടിച്ചു കുപ്പിയില്‍ ആക്കുകചിരട്ട കൊണ്ട് മണ്ണപ്പം ചുട്ടു കളിറേഷന്‍ കട... അങ്ങനെ എത്ര യൂഷ്വല്‍ കളികള്‍.  കളികള്‍ ഒക്കെ കളിച്ചു ബോര്‍ അടിക്കുമ്പോ ഞങ്ങള്‍ പുതിയ പുതിയ കളികളെ കുറിച്ച് ഗവേഷണം നടത്തുംഅങ്ങനെ കണ്ടു പിടിച്ച കളികളില്‍ നിര്ദോഷകരമായ കളികല്ക്കൊപ്പം ചിലപ്പോള്‍ നല്ല പെട കിട്ടുന്ന കളികളും ഉണ്ടാവുംഅതില്‍ ഓര്മ്മയില്‍ ഏറ്റവും വിജ്രംബിച്ചു നില്ക്കുന്നത്വെല്യമ്മച്ചിയുടെ സാരിയില്‍ ചന്ദനതിരി വെച്ച് ഓട്ട ഇട്ടു കളിച്ചതാണ്... ...ഒന്നും പറയേണ്ട.....തുടയിലെ തൊലി ഉരിഞ്ഞു എന്ന് പറഞ്ഞാല്‍ മതിയല്ലോ !! അങ്ങനെ ഗവേഷണം ചെയ്തുമഴ കാലത്ത് മാത്രം കളിക്കാവുന്ന ഒരു കളി ഞങ്ങള്‍ കണ്ടു പിടിച്ചു. ( കളിക്ക് ഇതു വരെ പേരിട്ടിട്ടില്ല കളിയുടെ ടെക്നിക്കല്‍  അസ്പെക്ടുകളിലേക്ക് ഒരു എത്തി നോട്ടം..

വയ്ന്നേരം മഴ പെയ്യുമ്പോള്‍ ഞങ്ങടെ കാര്‍ പോര്ചിലെ ലൈറ്റ് ചുമ്മാ ഇട്ടു വെച്ചാല്മതി ...വേറെ പ്രതേകിച്ചു ഒന്നും ചെയ്യേണ്ട....ഗ്രഹണി പിള്ളേര്‍ ചക്കകൂട്ടാന്‍ കണ്ടാല്‍ കാണിക്കുന്ന ആക്രാന്തത്തോടെ കുറെ ഉമ്പ്രി 'തവളകള്‍' ചുമ്മാ ചറ പറാന്നു ചാടി കേറി വന്നോളും.... തവള കുഞ്ഞുങ്ങളെ,  മച്ചിങ്ങ -  അതായതു  പ്രായപൂര്ത്തി ആവുന്നതിനു മുന്പ് പൊലിഞ്ഞു പോകുന്ന തേങ്ങ വെച്ച് എറിഞ്ഞു കൊല്ലുക എന്നതാണ്  ഞാനും എന്റെ കണ്ണീച്ചോരയില്ലാത്ത കസിന്സും കണ്ട് പിടിച്ച പുതിയ കളിമച്ചിങ്ങ കൊണ്ട് ഏറു കിട്ടുമ്പോള്‍ പാണ്ടി ലോറി കേറി ഇറങ്ങിയ പരുവത്തില്‍ ആകുന്ന തവള കുഞ്ഞുങ്ങളെ  ഞങ്ങള്‍ ചിക്കന്‍ ഗുനിയ ബാധിച്ച് സര്ക്കാരാശുപത്രിയില്‍ മരിച്ചു തള്ളിയ രോഗികളെ പോലെ ഉപേക്ഷിക്കില്ല, (ഒരു ഇത്തിരി കണ്ണി ചോര ഉണ്ടെന്നു കൂട്ടിക്കോ) ... 

പിറ്റേ ദിവസം അതീവദുഖത്തോടെആറ്‌ ഇഞ്ച്‌ മണ്ണില്‍ ശവസംസ്കാരം ചെയ്യലും ഞങ്ങടെ  കളിടെ ക്രൂഷ്വല്‍ ഭാഗമാണ് .. ചുമ്മാ സംസ്കാരം അല്ല... വിത്ത്‌ പ്യൂര്‍ കാത്തോലിക്ക പാട്ട് കുര്ബ്ബാന ആന്ഡ്‌ ഒപ്പീസ്  "മരിച്ചവരെ ഉയര്പ്പിക്കുന്നവനെ നിന്റെ നാമത്തിനു സ്തുതി....". പെണുങ്ങള്‍ പള്ളീലച്ചന്‍ ആകാന്‍ പറ്റില്ലഎന്ന ഒറ്റ കണ്ടുപിടിത്തം മാത്രം  കളിയില്‍ എനിക്ക് പിടിക്കാറില്ല. (പിന്നെ അതികം ജാഡ കാണിച്ചാല്‍ കളിയില്‍ കൂട്ടില്ല എന്ന ഒരേ ഒരു കാരണം കൊണ്ട് ഞാന്‍ എന്റെ രോഷം സൈഡിലോട്ടു മാറി നിന്ന്  കടിച്ചമര്ത്തും

എന്റെ റോള്‍ എപ്പോഴുംഅകാലത്തില്‍ മൃതിയടഞ്ഞ തവള കുഞ്ഞുങ്ങളെ ഓര്ത്തു ദുഃഖത്തില്‍ മാറത്തലച്ച്  കരയുന്ന തവളയുടെ അമ്മപെങ്ങള്‍ എന്നിങ്ങനെ ഉള്ള ചീള് റോള്സ് ആണ്എന്റെ കസിന്‍, ആണായി പിറന്നാല്‍ എല്ലാം ആയീന്നു വിചാരം ഉള്ള ഒരു ജാതി ജാഡനേരെ പോയി അമ്മാമ്മയുടെ പുതമുണ്ട്  തലയില്കൂടെ ഇട്ടു പള്ളീലച്ചന്‍ ആവും. ആദ്യത്തെ ഏറില്‍ പടമാവാത്ത തവളകള്ക്ക് അന്ത്യക്കുദാശ വരെ കൊടുക്കും  സാമദ്രോഹി. (എന്റെ അസൂയ കൂട്ടാന്‍). 
(ഹും! എന്നെ അച്ഛന്‍ ആക്കേണ്ടമിനിമം ഒരു കപ്യാര്‍ എങ്കിലും അവനു ആക്കാമായിരുന്നുഅവന്റെ അന്നത്തെ സ്ത്രീവിദ്വേഷം ഒന്നും ഇപ്പൊ അവന്റെ കല്യാണം കഴിഞ്ഞപ്പോ കണ്ടില്ല , പുല്ലു.. പോട്ടെ... അവന്റെ  പോസ്റ്റുമോര്ട്ടം പിന്നെ ചെയ്യാം.)

നമ്മള്‍ എവിടായിരുന്നു?.. ..ഒപ്പീസ്.. കര്മ്മങ്ങള്‍,  റീത്ത് വയ്ക്കല്‍ .. വാവിട്ടു കരയല്‍... ഗംഭീര സംസ്കാരം ആയിരിക്കും... ഈര്ക്കിളി കൊണ്ട്  ഉണ്ടാക്കിയ ഒരു കുരിശും ഒരു ചെമ്പരത്തി പൂവും കുഴിമാടത്തിന്റെ മേല്‍ വെയ്ക്കുന്നതോട് കൂടി ചടങ്ങ്  അവസാനിക്കും.. എന്തിനാ അതായിട്ടു കുറക്കണേ?

ഞങ്ങള്‍ എറിഞ്ഞു വീഴ്ത്തി പരലോകത്ത്  എത്തിച്ച എല്ലാ തവള കുഞ്ഞുങ്ങളും സത്യ  ക്രിസ്ത്യാനികള്‍ ആണോ അല്ലയോ എന്ന് ഞങ്ങള്‍ തര്ക്കിക്കാറുണ്ടെങ്കിലും ഹിന്ദു , മുസ്ലിം ശവസംസ്കാരം എങ്ങനെ നടത്തും എന്ന് വലിയ ഗ്രാഹ്യം ആര്ക്കും ഇല്ലാത്തത് കൊണ്ട്.. ക്രിസ്ത്യാനി അല്ലാന്നു ഡൌട്ട് തോന്നുന്ന എല്ലാത്തിനെയും അവസാനം വല്ല മറിയാമ്മജോസപ്പേട്ടന്‍ എന്ന് മാമ്മോദീസ മുക്കി ക്രിസ്ത്യാനി ആക്കി കുഴിച്ചിടും...അല്ല പിന്നെ!!!...

ഇതു പോലെയുള്ള വളരെ നിരുപദ്രവം ആയ സിമ്പിള്‍ കളികള്‍  കളിക്കാറുള്ള, വളരെ ലോല മനസ്കയായ ഞാനാണ് എന്റെ മോളോട് വേദാന്തം ഓതാന്‍ നിന്നത്.....എന്തിനു പറയുന്നു..... അം ദി ഫെയില്ഡ്‌ ഓഫ് മീ !!  ഞാന്‍  തുമ്പിയെ പിടിച്ചു വാലില്‍ ഒരു നൂലും കെട്ടി മോടെ കയ്യില്‍ കൊടുത്തു സ്കൂട്ടായി...!!
 തുമ്പിയുടെ ഫ്യൂച്ചര്‍ എന്തായോ എന്തോ..? സംസ്കാരത്തിന് പാട്ട് കുര്ബാന ഉണ്ടായിരുന്നോ ആവോ..? ഉണ്ടായി കാണണം.....എന്റെ അല്ലേ മോള്...!! 

33 comments:

 1. എല്ലാ പ്രാവിശ്യത്തെപോലെ ഇതും കലക്കിട്ടോ .....

  ReplyDelete
 2. heeeeeeeeeeeeeeeeeeeee

  ReplyDelete
 3. പ്രവീണ്‍ ബാലന്‍ നാരായണന്‍24 October 2012 at 17:14

  നന്നായിട്ടുണ്ട് ... പഴയ നാടന്‍ കളിയോര്‍മകള്‍ ഒരുപാട് നാളുകളെ പെട്ടെന്നു പിന്നോട്ടു പായിച്ചു നമ്മളെ പാടവരംബിലെ മാവിന്‍ചോട്ടിലും പള്ളിനടയുടെ അടുത്തുള്ള മഹാഗണിച്ചുവട്ടിലും കൊണ്ടു ചെന്നു നിര്‍ത്തും.

  മുരിയാടുള്ള ഞങ്ങളുടെ എല്‍പിസ്കൂളിന്റെ മുറ്റത്ത് വലിയ നാലഞ്ചു അക്കേഷ്യ മരങ്ങളുണ്ടായിരുന്നു. കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ സ്കൂളില്‍ പോയപ്പോള്‍ വല്ലാത്തൊരു ഉള്‍ക്കിടിലം. കാലമെത്ര പെട്ടെന്ന് ഓടിപ്പോകുന്നെന്നോര്‍ത്ത്... പിന്നെയും മറ്റു പലതുമോര്‍ത്ത്...

  പോസ്റ്റ് ഇഷ്ടമായി. പെട്ടെന്നു മനസ്സിനെ ചെറുപ്പമാക്കിത്തന്നതിനു നന്ദി.

  ReplyDelete
  Replies
  1. Praveen...thank you...njanum kurachathigam ee postinoppam pinoottu sancharichu.

   Delete
 4. പ്രവീണ്‍ ബാലന്‍ നാരായണന്‍24 October 2012 at 17:18

  പക്ഷെ...
  സാറ്റ്‌ കളിയാണു കളി......
  ഞാന്‍ ഒളിച്ചാല്‍ ഒളിച്ചതാ....
  ഇന്നത്തെ സാറ്റ്‌ കളിക്ക്‌ ഒളിച്ചിട്ട്‌...
  പിറ്റേ ദിവസത്തെ സാറ്റ്‌ കളിക്ക്‌ വരെ എന്നെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലാ....

  അവസാനം വീട്ടുകാര്‍ പോലീസില്‍ പരാതി കൊടുത്തു...
  സാറ്റ്‌ കളിക്കിടയില്‍ ഒളിച്ച പ്രവിമോനെ കണ്ടെത്തി തരണം എന്നും പറഞ്ഞ്‌....
  പത്രത്തിലും പരസ്യം കൊടുത്തു....
  ' അമ്മയും അച്ഛനും വിഷമത്തിലാണ്, ഭക്ഷണം കഴിച്ചിട്ട് ഒരു മാസമായി .. മോനേ പ്രവികുട്ടാ ...നീ ഒളിച്ചിരിക്കല്‍ മതിയാക്കി തിരിച്ച്‌ വരണം'.....
  അങ്ങനെ മനക്കലെ തട്ടിന്‍പുറത്തിരുന്ന് മനോരമ വായിച്ച്‌..
  അതിലെ പരസ്യം കണ്ടാണു ഞാന്‍ ഒളിച്ചിരിക്കല്‍ മതിയാക്കി തിരിച്ച്‌ വാരാറുള്ളത്‌ ! ലോള്‍

  ReplyDelete
  Replies
  1. hahhahha ahhahaha ഞാന്‍ ഒളിച്ചാല്‍ ഒളിച്ചതാ....lol...

   Delete
 5. വായിച്ചു കഴിഞ്ഞപ്പോള്‍ പഴയ കാല ഓര്‍മ്മകള്‍ തികട്ടി തികട്ടി ഓര്‍മ്മ വന്നു.ഒരിക്കല്‍ എല്ലാവരും ചേര്‍ന്ന് ഉന്നം നോക്കി മാങ്ങ എറിഞ്ഞു എറിഞ്ഞതും ഞാന്‍ അതിലെ പോയ ഒരു ചേട്ടന്റെ തല എറിഞ്ഞു പൊട്ടിച്ചതും അവസാനം വീട്ടുകാര്‍ എന്നെ കീറിയിട്ട് എനിക്ക് ഇരിക്കാന്‍ പറ്റാത്ത അവസ്ഥയായതും ഹോ ഓര്‍ക്കുമ്പോള്‍ ഇപ്പോളും കുളിര് കോരുന്നു .

  ReplyDelete
  Replies
  1. havooo.... eppol erikan pattunundo?... hehhee..

   Delete
 6. Blessy... iniyum nannaakanam... Ezhuthil kurchu koode concentration aavaam...

  ReplyDelete
 7. തവളകളുടെ ശവസംസ്കാരം നടത്തി കളിച്ച ചെറുപ്പകാലം വായിച്ചപ്പോള്‍ എനിക്ക്കൊര്‍മവരുന്നത്‌ ചെറുപ്പത്തില്‍ വീടിന്റെ മുന്നിലുള്ള കുളത്തില്‍ നിന്നും തവളകളെ പിടിച്ചു പോസ്റ്മാര്ട്ടം ചെയ്തു ഡോക്ടറും, നേര്സും രോഗിയും ചെയ്തു കളിച്ച കളികള്‍ ആണ്....
  തുമ്പിയില്‍ തുടങ്ങി മതര്‍ തെരെസയിലൂടെ തവളകളുടെ ശവസംകാരന്തിന്റെ ഓര്‍മകളിലേക്ക് നയിച്ച രചനാശൈലി എനിക്കിഷ്ടമായി.. എന്നാലും എന്തോ നഷ്ടമായതുപോലെ.

  ReplyDelete
 8. vayichappol manasonnu kulirthu ......

  ReplyDelete
 9. നനവും നോവും ഉണര്‍ത്തുന്ന പോസ്റ്റ്‌.
  ഹൃദ്യമായ ഒരനുഭവം.
  ഓര്‍മകള്‍ക്ക് കൂട്ടിരിക്കാന്‍ ഇനിയും വരാം.

  ReplyDelete
 10. നല്ലൊരു പോസ്റ്റ് ആശംസകള്‍...

  ReplyDelete
 11. മധുരിക്കും ഓര്‍മ്മകളേ......!

  ReplyDelete
 12. ഹ് ഹ് ഹ് ഹ ഹാ........
  ഇത് സംഭവം കലക്കീ ട്ടാ.

  ReplyDelete
 13. നന്നായിചിരിച്ചു. കുട്ടിക്കാലം കൈവെള്ളയില്‍വെച്ചുതന്ന നല്ല പോസ്റ്റ്.

  ReplyDelete
 14. കൊള്ളാലോ!
  ഇനി ഞാന്‍ പിന്നാലെ ഉണ്ട്!

  ReplyDelete
 15. ബാല്യം അങ്ങനെ തന്നെയാണ്. അല്പം ക്രൌര്യം അതിലുണ്ട്. പോസ്റ്റ്‌ നന്നായി. ഭാവുകങ്ങള്‍.

  ReplyDelete
 16. ഇങ്ങള്‍ ആളു കൊള്ളാലോ !!! നന്നായിരിക്കുന്നു ട്ടോ

  ReplyDelete
 17. തീരെ കുരുത്തക്കെടില്ലാത്ത കുട്ടി ആയിരുന്നു ല്ലേ

  ReplyDelete