Wednesday 24 October 2012

എന്റെ അല്ലേ മോള്...!!



 ഗള്ഫില്‍ വളരുന്ന കുട്ടികളുടെ കാര്യം നിങ്ങള്ക്കൊക്കെ അറിയാലോഅവരുടെ ലോകംനാല് ചുമരുംവിഡ്ഢി പെട്ടിയില്‍ കാണുന്ന കുറെ കാര്ട്ടൂണ്‍ പ്രോഗ്രാമുകളും, അതില്‍ അവരുടെ ലോകം അവസാനിക്കുന്നു...എന്റെ മകളുടെ അവസ്ഥയും ഇതില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ലനമ്മുടെ കുട്ടികാലത്തെ പല കളികള്‍, 'നാരങ്ങ പാല്കുട്ടിയും കോലുംനൂറാന്‍ കോല്കള്ളനും പോലീസും.,  കളികളെ കുറിച്ചെല്ലാം അവള്ക്കു അമ്മമ്മയോ ഞാനോ പറഞ്ഞു കൊടുത്ത അറിവേ ഉള്ളു.
അങ്ങനെ ഇരിക്കെ ആണ്  മരുഭൂമിയിലെ ഞങ്ങടെ കൊച്ചു പൂന്തോട്ടത്തില്‍ അവള്‍ ഒരു തുമ്പിയെ കണ്ടെത്തിയത്അവള്ക്കു ഉടന്‍ അമ്മമ്മയുടെ കഥയിലെ പോലെ  തുമ്പിയെ പിടിച്ചു വാലില്‍ നൂല് കെട്ടി കല്ല്‌ എടുപ്പിക്കണം ആവശ്യവുമായി എന്നെ സമീപിച്ചു. ഹോവേവേര്‍.. ഞാനിപ്പോ മദര്‍ തെരെസ്സക്ക് പഠിക്കന്ന കാരണം 'മോളെ ഡോണ്ട് ഡുനമ്മള്‍  മിണ്ടാപ്രാണികളെ ഇങ്ങനെ ഉപദ്രവിക്കാന്‍ പാടില്ല എന്നൊക്കെ പറഞ്ഞു അവളെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ നോക്കി.. ലവളുണ്ടോ സമ്മതിക്കുന്നു..വാശി പിടിക്കാന്‍ തുടങ്ങി... അവസാനം അവള്‍ പ്രധാന മന്ത്രിയെ ഫോണില്‍ വിളിച്ചു..."നിനക്ക് അവള്ക്കൊരു തുമ്പിയെ പിടിച്ചു കൊടുത്താലെന്താ ??... എന്റെ  മറുപടി കേട്ട മന്ത്രി അദ്ദേഹം, "ഓ,വലിയ മദര്‍ തെരേസ വന്നിരിക്കുന്നു...നീ ഇതൊന്നും ചെയ്തിട്ടില്ലേ  ഭാര്യേ ?

അവിടെ  നിമിഷം... അത് സംഭവിച്ചു...ഫ്ലാഷ് ബാക്ക്....എന്റെ കുട്ടികാലം..പറമ്പില്‍ ചെരിപ്പിടാതെ ഉള്ള ഓട്ടംപഴയ തോര്ത്ത്‌ വെച്ച് പൊടിമീനെ പിടിച്ചു കുപ്പിയില്‍ ആക്കുകചിരട്ട കൊണ്ട് മണ്ണപ്പം ചുട്ടു കളിറേഷന്‍ കട... അങ്ങനെ എത്ര യൂഷ്വല്‍ കളികള്‍.  കളികള്‍ ഒക്കെ കളിച്ചു ബോര്‍ അടിക്കുമ്പോ ഞങ്ങള്‍ പുതിയ പുതിയ കളികളെ കുറിച്ച് ഗവേഷണം നടത്തുംഅങ്ങനെ കണ്ടു പിടിച്ച കളികളില്‍ നിര്ദോഷകരമായ കളികല്ക്കൊപ്പം ചിലപ്പോള്‍ നല്ല പെട കിട്ടുന്ന കളികളും ഉണ്ടാവുംഅതില്‍ ഓര്മ്മയില്‍ ഏറ്റവും വിജ്രംബിച്ചു നില്ക്കുന്നത്വെല്യമ്മച്ചിയുടെ സാരിയില്‍ ചന്ദനതിരി വെച്ച് ഓട്ട ഇട്ടു കളിച്ചതാണ്... ...ഒന്നും പറയേണ്ട.....തുടയിലെ തൊലി ഉരിഞ്ഞു എന്ന് പറഞ്ഞാല്‍ മതിയല്ലോ !! അങ്ങനെ ഗവേഷണം ചെയ്തുമഴ കാലത്ത് മാത്രം കളിക്കാവുന്ന ഒരു കളി ഞങ്ങള്‍ കണ്ടു പിടിച്ചു. ( കളിക്ക് ഇതു വരെ പേരിട്ടിട്ടില്ല കളിയുടെ ടെക്നിക്കല്‍  അസ്പെക്ടുകളിലേക്ക് ഒരു എത്തി നോട്ടം..

വയ്ന്നേരം മഴ പെയ്യുമ്പോള്‍ ഞങ്ങടെ കാര്‍ പോര്ചിലെ ലൈറ്റ് ചുമ്മാ ഇട്ടു വെച്ചാല്മതി ...വേറെ പ്രതേകിച്ചു ഒന്നും ചെയ്യേണ്ട....ഗ്രഹണി പിള്ളേര്‍ ചക്കകൂട്ടാന്‍ കണ്ടാല്‍ കാണിക്കുന്ന ആക്രാന്തത്തോടെ കുറെ ഉമ്പ്രി 'തവളകള്‍' ചുമ്മാ ചറ പറാന്നു ചാടി കേറി വന്നോളും.... തവള കുഞ്ഞുങ്ങളെ,  മച്ചിങ്ങ -  അതായതു  പ്രായപൂര്ത്തി ആവുന്നതിനു മുന്പ് പൊലിഞ്ഞു പോകുന്ന തേങ്ങ വെച്ച് എറിഞ്ഞു കൊല്ലുക എന്നതാണ്  ഞാനും എന്റെ കണ്ണീച്ചോരയില്ലാത്ത കസിന്സും കണ്ട് പിടിച്ച പുതിയ കളിമച്ചിങ്ങ കൊണ്ട് ഏറു കിട്ടുമ്പോള്‍ പാണ്ടി ലോറി കേറി ഇറങ്ങിയ പരുവത്തില്‍ ആകുന്ന തവള കുഞ്ഞുങ്ങളെ  ഞങ്ങള്‍ ചിക്കന്‍ ഗുനിയ ബാധിച്ച് സര്ക്കാരാശുപത്രിയില്‍ മരിച്ചു തള്ളിയ രോഗികളെ പോലെ ഉപേക്ഷിക്കില്ല, (ഒരു ഇത്തിരി കണ്ണി ചോര ഉണ്ടെന്നു കൂട്ടിക്കോ) ... 

പിറ്റേ ദിവസം അതീവദുഖത്തോടെആറ്‌ ഇഞ്ച്‌ മണ്ണില്‍ ശവസംസ്കാരം ചെയ്യലും ഞങ്ങടെ  കളിടെ ക്രൂഷ്വല്‍ ഭാഗമാണ് .. ചുമ്മാ സംസ്കാരം അല്ല... വിത്ത്‌ പ്യൂര്‍ കാത്തോലിക്ക പാട്ട് കുര്ബ്ബാന ആന്ഡ്‌ ഒപ്പീസ്  "മരിച്ചവരെ ഉയര്പ്പിക്കുന്നവനെ നിന്റെ നാമത്തിനു സ്തുതി....". പെണുങ്ങള്‍ പള്ളീലച്ചന്‍ ആകാന്‍ പറ്റില്ലഎന്ന ഒറ്റ കണ്ടുപിടിത്തം മാത്രം  കളിയില്‍ എനിക്ക് പിടിക്കാറില്ല. (പിന്നെ അതികം ജാഡ കാണിച്ചാല്‍ കളിയില്‍ കൂട്ടില്ല എന്ന ഒരേ ഒരു കാരണം കൊണ്ട് ഞാന്‍ എന്റെ രോഷം സൈഡിലോട്ടു മാറി നിന്ന്  കടിച്ചമര്ത്തും

എന്റെ റോള്‍ എപ്പോഴുംഅകാലത്തില്‍ മൃതിയടഞ്ഞ തവള കുഞ്ഞുങ്ങളെ ഓര്ത്തു ദുഃഖത്തില്‍ മാറത്തലച്ച്  കരയുന്ന തവളയുടെ അമ്മപെങ്ങള്‍ എന്നിങ്ങനെ ഉള്ള ചീള് റോള്സ് ആണ്എന്റെ കസിന്‍, ആണായി പിറന്നാല്‍ എല്ലാം ആയീന്നു വിചാരം ഉള്ള ഒരു ജാതി ജാഡനേരെ പോയി അമ്മാമ്മയുടെ പുതമുണ്ട്  തലയില്കൂടെ ഇട്ടു പള്ളീലച്ചന്‍ ആവും. ആദ്യത്തെ ഏറില്‍ പടമാവാത്ത തവളകള്ക്ക് അന്ത്യക്കുദാശ വരെ കൊടുക്കും  സാമദ്രോഹി. (എന്റെ അസൂയ കൂട്ടാന്‍). 
(ഹും! എന്നെ അച്ഛന്‍ ആക്കേണ്ടമിനിമം ഒരു കപ്യാര്‍ എങ്കിലും അവനു ആക്കാമായിരുന്നുഅവന്റെ അന്നത്തെ സ്ത്രീവിദ്വേഷം ഒന്നും ഇപ്പൊ അവന്റെ കല്യാണം കഴിഞ്ഞപ്പോ കണ്ടില്ല , പുല്ലു.. പോട്ടെ... അവന്റെ  പോസ്റ്റുമോര്ട്ടം പിന്നെ ചെയ്യാം.)

നമ്മള്‍ എവിടായിരുന്നു?.. ..ഒപ്പീസ്.. കര്മ്മങ്ങള്‍,  റീത്ത് വയ്ക്കല്‍ .. വാവിട്ടു കരയല്‍... ഗംഭീര സംസ്കാരം ആയിരിക്കും... ഈര്ക്കിളി കൊണ്ട്  ഉണ്ടാക്കിയ ഒരു കുരിശും ഒരു ചെമ്പരത്തി പൂവും കുഴിമാടത്തിന്റെ മേല്‍ വെയ്ക്കുന്നതോട് കൂടി ചടങ്ങ്  അവസാനിക്കും.. എന്തിനാ അതായിട്ടു കുറക്കണേ?

ഞങ്ങള്‍ എറിഞ്ഞു വീഴ്ത്തി പരലോകത്ത്  എത്തിച്ച എല്ലാ തവള കുഞ്ഞുങ്ങളും സത്യ  ക്രിസ്ത്യാനികള്‍ ആണോ അല്ലയോ എന്ന് ഞങ്ങള്‍ തര്ക്കിക്കാറുണ്ടെങ്കിലും ഹിന്ദു , മുസ്ലിം ശവസംസ്കാരം എങ്ങനെ നടത്തും എന്ന് വലിയ ഗ്രാഹ്യം ആര്ക്കും ഇല്ലാത്തത് കൊണ്ട്.. ക്രിസ്ത്യാനി അല്ലാന്നു ഡൌട്ട് തോന്നുന്ന എല്ലാത്തിനെയും അവസാനം വല്ല മറിയാമ്മജോസപ്പേട്ടന്‍ എന്ന് മാമ്മോദീസ മുക്കി ക്രിസ്ത്യാനി ആക്കി കുഴിച്ചിടും...അല്ല പിന്നെ!!!...

ഇതു പോലെയുള്ള വളരെ നിരുപദ്രവം ആയ സിമ്പിള്‍ കളികള്‍  കളിക്കാറുള്ള, വളരെ ലോല മനസ്കയായ ഞാനാണ് എന്റെ മോളോട് വേദാന്തം ഓതാന്‍ നിന്നത്.....എന്തിനു പറയുന്നു..... അം ദി ഫെയില്ഡ്‌ ഓഫ് മീ !!  ഞാന്‍  തുമ്പിയെ പിടിച്ചു വാലില്‍ ഒരു നൂലും കെട്ടി മോടെ കയ്യില്‍ കൊടുത്തു സ്കൂട്ടായി...!!
 തുമ്പിയുടെ ഫ്യൂച്ചര്‍ എന്തായോ എന്തോ..? സംസ്കാരത്തിന് പാട്ട് കുര്ബാന ഉണ്ടായിരുന്നോ ആവോ..? ഉണ്ടായി കാണണം.....എന്റെ അല്ലേ മോള്...!! 

Sunday 3 June 2012

എന്നാപ്പിന്നേ ഒരെണ്ണം ഒഴിക്കട്ടെ ?!!!

എല്ലാ കൊല്ലവും മുടങ്ങാതെ മദ്യ വില്പനയിലും ഉപഭോഗത്തിലും എന്നും തൃശ്ശൂര്‍ ജില്ലയിലെ എന്‍റെ നാടായ ചാലക്കുടി ഒന്നാമതെത്തുന്നു എന്നു പറയുമ്പോള്‍ എനിക്ക് എന്തെന്നില്ലാത്ത ഉള്‍പ്പുളകമുണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് ചാലക്കുടിക്കാരോട് തന്നെ ചോദിക്കണം.

"ചാലക്കുടി...ഈ കൊല്ലവും റെക്കോര്‍ഡ്‌ വില്പന"....ന്യൂസ്‌ ടീവിയില്‍ കാണുമ്പോള്‍ എനിക്കുള്ള അഭിമാനം പോലെ എന്‍റെ ഡാഡീടെ മുഖത്തും അഭിമാനം പൊട്ടിവിടരുന്നത്...ഹാ അവര്‍ണനീയം....പുള്ളിയുടെ ഈ അഭിമാനം കണ്ടാല്‍ തോന്നും ചാലക്കുടിയെ ഒന്നാം സ്ഥാനത്ത് എത്തിക്കാന്‍, ക്രിസ്തുമസ്സിനും, ഈസ്റ്റെറിനും അങ്ങനെ എല്ലാ ആഘോഷങ്ങള്‍ക്കും ഉള്ള സ്റ്റോക്ക്‌ ബഹറിനില്‍ നിന്ന് ചാലക്കുടിയിലേക്ക് ആളാണ് കയറ്റി അയക്കുന്നത് എന്ന് തോന്നും.

എന്റെ ഡാഡിക്ക് ഒരു മോന്‍ (എന്റെ അനിയന്‍) ഉണ്ടായിട്ടും എന്തിനു കൊള്ളാം? രണ്ടെണ്ണം വീശുമ്പോള്‍ ഒരു കമ്പനിക്ക്‌ കൂടെ കിട്ടിയില്ലെങ്ങില്‍.....അത് കൊണ്ട്, പണ്ടു മുതലേ എന്റെ പ്രൊഡ്യുസറിന്‍റെ ആകെയുള്ള പ്രതീക്ഷ വളര്‍ന്നുവരുന്ന രണ്ടേ രണ്ടു പെണ്‍ കിടാങ്ങളെ കെട്ടാന്‍ പോണ പുണ്യാളന്‍മാരിലാ..അതായതു എന്റെയും, ചേച്ചീടെം പ്രതിശ്രുത വരന്‍സ്. കൈ വളരുന്നോ...കാല്‍ വളരുന്നോന്ന് നോക്കി പുള്ളി കാത്തിരിക്കുകയായ്യിരുന്നിരിക്കണം ഞങ്ങളെ കെട്ടാന്‍ പോകുന്ന ഭാവിയിലെ മരുമക്കളുമായി ഒരു കമ്പനി… പുള്ളിയുടെ അഭിപ്രായത്തില്‍ പെണ്മക്കള്‍ ഉള്ള ഒരച്ഛനു കിട്ടാവുന്ന ഏറ്റവും വലിയ അടി എന്താന്നറിയ്യോ.. കെട്ടി കേറി വരുന്ന മരുമക്കള്‍ കുടിയും വലിയും ഇല്ലെങ്ങില്‍ പിന്നെ എന്തോന്ന് ഗുമ്മ് ?

പറഞ്ഞിട്ടെന്താ കാര്യം.....കാക്കയ്ക്ക് വച്ചത് കാക്കയും പൂച്ചയ്ക്ക് വച്ചത് പൂച്ചയും കൊണ്ട് പോയി..ഞങ്ങളുടെ രണ്ടു പേരുടേയും ഗഡികള്‍ മദ്യവിമുക്തര്‍...എന്റെ ഡാഡിക്കു അത് വല്ലാത്തൊരു അടിയായി പോയി....ഹൊ!! ഇങ്ങനെ ഒരു ഭാഗ്യമില്ലാത്ത ഒരു ഡാഡി....

(അതും ഓര്‍ത്ത് ഡാഡി രണ്ടെണ്ണം കൂടുതല്‍ വീശുന്നുണ്ടോന്ന് എനിക്ക് സംശയമില്ലാതില്ല.....വിഷമം..അതും മനസ്സിന്‍റെ വിഷമം.. അത് തീര്‍ക്കണമല്ലോ...)
എന്റെ ഡാഡി ആള്‍ നല്ല വല്യ പുള്ളിയാ....ഒന്ന് രണ്ടെണ്ണം ഉള്ളില്‍ ചെന്നാല്‍ പിന്നെ എല്ലാരോടും മുടിഞ്ഞ ലവ്വാ...ഡാഡീടെ സ്വഭാവം വര്‍ണ്ണിക്കും മുമ്പ് വണ്ടി നമുക്ക് എന്റെ കഥയിലേക്ക്‌ വിടാം .., വണ്ടി പോട്ടെ ... പോട്ടെ റൈറ്റ്....

നിങ്ങള്‍ക്ക് അറിയാലോ ചട്ടീം കലവും ഒക്കെ ആവുമ്പോള്‍ ഇച്ചിരി തട്ടീം മുട്ടീം ഒക്കെ ഇരിക്കും...അതുപോലെ കല്യാണം കഴിഞ്ഞു ഉടനെ ഉള്ള ദിവസങ്ങളില്‍ ഇടക്കിടെ ഓരോരോ ഇണക്കങ്ങളും പിണക്കങ്ങളും എന്റെ വീട്ടിലും പതിവായിരുന്നു...ഒരിക്കല്‍ ഞങ്ങള്‍ നല്ല ഇണക്കത്തിലായിരിക്കുന്ന ഒരു ദിവസം എന്റെ ഫാദര്‍ വീട്ടിലേക്ക് വിരുന്നു വന്നു. ഡാഡി വന്നിട്ട് ഒന്ന് സന്തോഷിപ്പിച്ചില്ലെങ്കില്‍ പിന്നെ ഞാനെന്തോന്ന് മോള്‍..ശ്ശോ..എന്നേ കൊണ്ട് വയ്യ!!!
എന്‍റേ ഗഡി കുടിക്കില്ലെങ്കിലും അമ്മായിഅച്ചനെ ട്രീറ്റാനുള്ള മൌലീക അവകാശം ഉള്ളത് കൊണ്ട് സാധനം നേരത്തെ വാങ്ങി സ്റ്റോക്ക് ചെയ്തിരുന്നു.....

ഇനി ക്യാമറ ഡാഡിയിലേക്ക് ഫോക്കസ് ചെയ്യാം..ഈ 'മിനുങ്ങുന്നവരുടെ' സ്ഥിരം സ്വഭാവമാണല്ലോ മഹാമനസ്കത..എന്റെ ഡാഡിയും അതില്‍ നിന്നൊട്ടും വ്യത്യസ്തമല്ല....സംഭവം ഉള്ളില്‍ ചെന്നാല്‍ പിന്നെ ഫ്രിഡ്ജില്‍ നിന്ന് ഐസ് എടുത്തു പുറത്തു വെച്ച പോലെയാ....ആകെ മൊത്തം ഒരു അലിച്ചില്‍...

ഡാഡിക്ക് വേറൊരു സ്വഭാവമുണ്ട്....പെഗ്ഗ് ഒഴിച്ച് വെച്ച് കഴിക്കുന്നതിനു മുന്‍പേ...സ്ഥിരം ചുറ്റുമുള്ളവരോട് ഒരു ചോദ്യമുണ്ട് ..ഈ കല്യാണ വീട്ടില്‍ "ചെക്കന് മധുരം കൊടുക്കട്ടേന്ന് " ചോദിക്കും മട്ടില്‍ പുള്ളി ഗ്ലാസ്‌ പൊക്കി എല്ലാരോടും കൂടി ഒരൊറ്റ ചോദ്യം.... “എന്നാപ്പിന്നേ ഒരെണ്ണം ഒഴിക്കട്ടെ..?" ചുറ്റും ഉണ്ടാവുന്നവര്‍ ആരും മിനുങ്ങാറില്ലെന്നത് വേറൊരു സത്യം...എന്നാലും ഒരു ഫോര്‍മാലിറ്റിക്ക് വേണ്ടി വര്‍ഷങ്ങളായ് ഡാഡി ഈ ചോദ്യം ചോദിച്ചു പോന്നു....

ക്യാമറ തിരിച്ചു എന്നിലോട്ടു ഫോക്കസ് ചെയ്താട്ടേ...
അന്ന് ഡാഡി മിനുങ്ങാന്‍ തയ്യാറായപ്പോള്‍ പെട്ടെന്ന് എന്‍റെ മനസ്സിലൊരു മിന്നായം പോലെ, ഡാഡിന്റെ ചോദ്യമിപ്പോ വരുമല്ലോന്ന് ..എന്‍റെ ഗഡിയാണേല്‍ ഒരുതുള്ളി കഴിക്കത്തില്ല....എന്നാലും ചുമ്മാ ഗഡിയെ ഒന്ന് ഞെട്ടിക്കണം..മനസ്സിലൊരു ലഡു പൊട്ടി...ചുണ്ടിലൊരു ചിരി മിന്നിയും മറിഞ്ഞുമിരുന്നു.

ദാ ഇപ്പോ ചോദിക്കും ..'എന്നാപ്പിന്നേ ഒരെണ്ണം ഒഴിക്കട്ടെ' എന്‍റേ ഗഡിക്കും കൂടി ഒന്നൊഴിക്ക് എന്ന് പറഞ്ഞാലോ....ഛേ..അത് കേട്ടാല്‍ ഡാഡി അല്ലെ ഞെട്ടാ? .. എനിക്ക് എന്റെ ആളെയാ ഞെട്ടികണ്ടേ...

ആദ്യമായിട്ട് മോളുടെ വീട്ടില്‍ വന്നതല്ലെ.. ഡാഡി പതിവു മുടക്കിയില്ല.. "എന്നാപ്പിന്നേ ഒരെണ്ണം ഒഴിക്കട്ടെ"

"ഒരെണ്ണമെനിക്കൊഴിക്ക് ഡാഡി" (തൃശൂര്‍ പൂരത്തിന് അമ്മിട്ടു പൊട്ടുന്ന മാതിരി മൂന്ന് ഞെട്ടല്‍ ഞാന്‍ എന്റെ ചുറ്റിലും എണ്ണി .. ഒന്നേന്ടെ ഗഡിയുടെ അമ്മ, പിന്നെന്ടെ ഗഡി ... എല്ലാറ്റിനും മീതെയായിരുന്നു എന്ടെ സ്വന്തം പ്രൊഡ്യൂസറുടെ എമണ്ടന്‍ ഞെട്ടല്‍....)

ഡാഡീടെ അന്തര്‍യാമി മന്ത്രിക്കുന്നത് ഞാന്‍ വ്യക്തമായി കേട്ടു ...'ഈശ്വര ഈ പത്ത് ഇരുപത്തി മൂന്നു വയസു വരെ ഇവളെ ഞാന്‍ വളര്ത്തിയിട്ടു ഇവള്‍ ഇതു വരെ ഒരു തുള്ളി എന്നോട്.....നോ! നെവര്‍! എന്നിട്ട് ഈ കുടിക്കാത്ത ഇവന്റെ കൂടെ കൂടീട്ടു വെറും ദിവസങ്ങള്‍ക്കുള്ളില്‍,.... 'et tu brutus' ശ്ശെടാ... ഈ ആലോചന കൊണ്ട് വന്ന ആള്‍ പറഞ്ഞെ ചെക്കന്‍ കുടിയില്ല വലിയില്ല എന്നോക്കെ ആയിരുന്നല്ലോ... ഇനി വേറെ വല്ല സ്വഭാവം ഉണ്ടാവ്വ്യോ... ന്‍റെ അന്തോനീസ് പുണ്യാളാ ..!!!

അതേ സമയം എന്റെ ഗഡിയുടെ അന്തര്‍യാമി പല്ല് കടിച്ചുകൊണ്ടു ഇങ്ങനെ മന്ത്രിച്ചിരിക്കണം: 'ഡാഡിയും, മോളും കൊള്ളാല്ലോ...മോള്‍ അപ്പൊ ഇതിന്‍റെ ആളാണല്ലേ...അമ്പടി കേമീ....ഈശ്വരാ കല്യാണത്തിന് മുമ്പ് ഇവള്‍ക്ക് കുടിയോ വലിയോ ഉണ്ടോന്ന് ചോദിക്കണമായിരുന്നു. ഇനി ഈ കുടി അല്ലാതെ വേറെ വല്ല സ്വഭാവവും ഉണ്ടാവ്വ്യോ ......ന്‍റെ അന്തോനീസ് പുണ്യാളാ ...!!!

എന്റെ ഗഡിയുടെ അമ്മയുടെ അന്തര്‍യാമി മൂക്കത്ത് വിരല്‍ വച്ച് മന്ത്രിച്ചു…: 'ഈ പത്തു മുപ്പതു കൊല്ലം നിലത്തു വെച്ചാല്‍ ഉറുമ്പരിക്യോ, തലയില്‍ വച്ചാല്‍ പേനരിക്യോ...എന്ന പോലെ ഞാന്‍ വളര്‍ത്തിയ ഒരു ദുശ്ശീലങ്ങളും ഇല്ലാത്ത എന്റെ മോന്‍... ഇനി ഇവളായിട്ട്... ന്‍റെ അന്തോനീസ് പുണ്യാളാ ...!!!

എന്തായാലും വര്‍ഷങ്ങളായ് എന്റെ ഡാഡി എല്ലാരോടും ചോദിച്ചു കൊണ്ടിരുന്ന ചോദ്യത്തിന് ആദ്യമായ് ഒരു അനുകൂല മറുപടി കിട്ടിയപ്പോള്‍, ആ ചോദ്യത്തിന്‍റെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യപ്പെടും എന്ന് തോന്നിയത് കൊണ്ടാവാം.."NO" എന്ന് ഡാഡി പറഞ്ഞില്ല.....പുള്ളി ഒരു ഗ്ലാസ്സെടുത്ത് പതിയെ ഒരു പെഗ്ഗ് ഒഴിച്ച് വിറക്കുന്ന കയ്യോടെ, അതിശയം തെല്ലും മാറാതെ എനിക്ക് നേരെ നീട്ടി....

അപ്പോള്‍ എന്റെ അന്തര്‍യാമി വ്യഗ്രതപൂണ്ടു...'കുരിശു!!! ഷൈന്‍ ചെയ്യാന്‍ കേറി കാച്ചിതാ...അതിനു ഡാഡി ഇതു പോലൊരു ചതി ചെയ്യുമെന്നു ആരറിഞ്ഞു ...ഡാഡി ആണത്രേ ഡാഡി!!! ഇനി ഇപ്പൊ കുടിച്ചില്ലേല്‍...എന്റെ അഭിമാനം....,എന്റെ ആത്മാര്‍ത്ഥത...ഡാഡിക്ക് ഒരു No പറയാന്‍ പാടില്ലായിരുന്നോ?. ഡാഡി പറയുന്ന ഒരു നോ, നാളെ ഒരുപാടു പേര്‍ക്ക് No പറയാന്‍ പ്രചോദനമായേന്നെ...'(ഡാഡി ട്രാഫിക്ക് സിനിമ കണ്ടിട്ടില്ലന്നാ തോന്നണേ)

ഉള്ളില്‍ ഉള്ള ആധി പുറത്തു കാണിക്കാതെ ഞാന്‍ രണ്ടും കല്പിച്ചു ഗ്ലാസ്‌ മന്ദം മന്ദം കയ്യിലെടുത്തു...ഒന്ന് മണത്ത് നോക്കി...ഹോ....ഗംഭീര മണം!! അടിവയറ്റിന്നു നേരത്തെ കഴിച്ച മുഴുവന്‍ ഭക്ഷണവും മുകളിലേക്ക് വീശിയടിക്കാന്‍ തുടങ്ങിയതു പോലെ....ഇതു വാങ്ങാന്‍ വേണ്ടിയാണോ കര്‍ത്താവേ...നമ്മുടെ സാക്ഷരകേരളം, മണിക്കൂറുകളോളം ബീവേരജെസ്ന്നു മുന്നില്‍ ലൈന്‍ നില്‍ക്കുന്നത് ? ഒട്ടും മടിച്ച് നില്‍ക്കാതെ അഭിമാനപ്പോരാട്ടം പോലെ ഗ്ലാസ് ചുണ്ടോടടുപ്പിച്ചു, ഒന്ന് സിപ്പ് ചെയ്യാന്‍ ശ്രമിച്ചു...ഹോ അതിലും ഗംഭീര ടേസ്റ്റ്... ഈശ്വരാ, ഞാന്‍ ഇതെങ്ങനെ അകത്താക്കും..?

അപ്പോ ആരോ പുറകില്‍ നിന്ന് വിളിച്ച് പറയുമ്പോലെ തോന്നി.. മോളെ ...അഭിമാനമാ നമുക്ക് വലുത്.... അഭിമാനം........
സച്ചിന്‍ സെഞ്ച്വറി അടിക്കുമൊ.. ഔട്ട്‌ ആകുമൊ.....എന്നപോലെ ആകാക്ഷയോടെ എല്ലാരും എന്നെ ഉറ്റു നോക്കുന്നുണ്ട്‌ ...എന്തായാലും കണ്ട സിനിമയിലെ സീനുകളില്‍ ഒന്നും ഒരു പെണ്ണ് എങ്ങനെ കള്ള് കുടിക്കും എന്ന് ഒരിക്കല്‍ പോലും കണ്ടതായ് ഓര്‍മ്മയില്ല. അവസാനം കറങ്ങിത്തിരിഞ്ഞു നമ്മുടെ അയ്യപ്പ ബൈജുവിനെ മനസ്സില്‍ ധ്യാനിച്ച്, കണ്ണുമടച്ചു ഒരൊറ്റ വലി...എന്നിട്ട് എല്ലാരേയും നോക്കി ഒന്ന് സട കുടഞ്ഞു... ഓ, ഈ സടയുടെ ഒരു കാര്യം...ഈ സിനിമയില്‍ ഒക്കെ അങ്ങനെ അല്ലെ ...

അമ്മേ.......!!! സൌണ്ട് ശരിക്കും പുറത്തു വന്നോ?.. അറിയില്ല..എന്തായാലും സംഭവം പോയ വഴിയെല്ലാം അറിയിച്ചാ പോയത്...എന്റെ ഫുഡ്‌ പൈപ്പിലൂടെ ആസിഡ് ഒഴിച്ച പോലെയാ എനിക്ക് തോന്നിയത്.... ആസിഡ് എന്റെ വായും തൊണ്ടയും കത്തി കരിയിച്ചു എന്റെ ആമാശയത്തില്‍ എത്തിയത് ഞാന്‍ അറിഞ്ഞു...കണ്ണില്‍ നിന്ന് അതിരപ്പിള്ളി വെള്ളച്ചാട്ടം...എന്റെ ഡാഡീടെ ഫിറ്റാകാനുള്ള മൂഡൊന്ന് നിവര്‍ന്നിരുന്നു...(പുള്ളി പോലും ഒരു പെഗ്ഗ് ഒറ്റ വലിക്കു തീര്‍ത്തിട്ടുണ്ടാവില്ല എന്നാ തോന്നന്നെ)

സംഭവം ഉള്ളില്‍ ചെന്നു സെറ്റില്‍ ആയതിനു ശേഷം, ഒരു ആശ്വാസം...ഹോ കഴിഞ്ഞല്ലോ... ഇത്രയെ ഉള്ളു... എന്തായാലും നനഞ്ഞു, ഇനി കുളിച്ചിട്ടു കേറാം...ഞാന്‍ അവിടെ ഇരുന്ന അച്ചാര്‍ ഒന്ന് calculate ചെയ്തു. (മനസിലായില്ലേ?...ഒന്ന് തൊട്ടു കൂട്ടി...ന്നു)

ഇതെല്ലാം കണ്ടു നിന്ന എന്റെ ഗഡിയുടെ അമ്മ.... പുത്തനച്ചിയുടെ ഈ പ്രകടനത്തില്‍ ഷോക്ക്‌ ഉണ്ടായെങ്കില്‍ അത് ഒട്ടും തന്നെ മുഖത്ത്‌ കാണിച്ചില്ല...ഇനി കാണിച്ചിട്ട് എന്ത് കാര്യം!!.. എല്ലാം പോയില്ലേ...മലപുറം കത്തി ...അമ്പും വില്ലും .....

അങ്ങനെ അന്ന് ഞാന്‍ എന്റെ സ്വന്തം വീട്ടുക്കാരുടെ മുന്നിലും കെട്ടി കേറിയ വീട്ടുക്കാരുടെ മുന്നിലും ഒരു തികഞ്ഞ മദ്യപാനിയുടെ റോള്‍ എറ്റെടുത്തു.. എന്തിനാ ഞാന്‍ ആയിട്ട് കുറക്കുന്നേ ..ധിധക്ക എന്ത്?.. അമ്മമ്മോ......കുറച്ചു കഴിഞ്ഞപ്പോള്‍ അല്ലെ രസം..ഗോപികിഷന്‍ സിനിമയില്‍ സുനില്‍ ഷെട്ടിയുടെ മോന്‍ ആളെ ഡബിള്‍ റോളില്‍ കണ്ടപ്പോള്‍ പറഞ്ഞ പോലെ..."മേരെ ദോ ദോ ബാപ്പ്" ആണ്ടെ രണ്ടു കെട്ടിയോന്‍സ് ...ഹേ പിങ്ക് സാരി ഉടുത്ത രണ്ടു അമ്മായമ്മ...കര്‍ത്താവെ...എനിക്ക് ലോട്ടറി അടിച്ചോ...? എല്ലാം രണ്ടു വീതം...ചിരി വരുന്നല്ലോ...ചിരീന്ന്പറഞ്ഞാല്‍ മരണ ചിരി....ചിരി നിര്‍ത്താന്‍ വേണ്ടി ആകാശദൂതിലെ മാധവിയുടെ മരണം ആലോചിച്ചു നോക്കി...ഹ ഹ ഹാ..ഹയാ....മാധവി പടമായ് കിടക്കുന്നത് കാണാന്‍ എന്തൊരു തമാശ...ചിരിചു ചിരിച്ചു ഞാന്‍ ഒരു നൃത്ത ചുവടു വെച്ചോ -'കുട്ടനാടന്‍ കായലില്ലേ കെട്ടു വെള്ളം......'

എന്റെ കെട്ടിയോന് ആ പെര്ഫോര്‍മന്സു ...അത് അങ്ങ് പിടിച്ചു...ഊണമേശയില്‍ നിന്നും എന്നെ പൊക്കി കൊണ്ടോയി ബെഡില്‍ കിടത്തി -(dont misunderstand me)..,എന്നിട്ട് പറഞ്ഞു "ഇവിടെ കിടന്നു ചിരിച്ചോണം... നിനക്ക് ഞാന്‍ വെച്ചിടുണ്ട്"
ഭൂമി കറങ്ങി കൊണ്ടിരിക്ക്യാ എന്ന് ഏതു മണ്ടനാ കണ്ടു പിടിച്ചേ..ഭൂമിയല്ല....നമ്മളാ കറങ്ങുന്നെ!!(അല്ല ഇനിയെങ്ങാനും ശെരിക്കും ഭൂമി കറങ്ങുന്നുണ്ടെങ്കിലോ!!) ഈ ന്യൂട്ടണ്‍ ആപ്പിള്‍ വെച്ച് മറ്റേ ആകര്‍ഷണം കണ്ടു പിടിച്ചതിനു ഞാന്‍ എന്നും ന്യൂട്ടനോട് കടപെട്ടിരിക്കുന്നു...അല്ലെങ്ങില്‍ കെട്ടിറങ്ങും വരെ ഞാന്‍ മുകളില്‍ കറങ്ങുന്ന ഫാനില്‍ തൂങ്ങി കിടക്കേണ്ടി വന്നേനെ...


ഞീ ഞീ.ഞീ..... എനിക്കെന്തിനാ കരച്ചില്‍ വരുന്നേ...ആയ്യോ...മാധവി പടമായത് ഇപ്പോഴാണോ മിന്നിയത്...എനിക്ക്..എനിക്ക് സങ്കടം സഹിക്കാന്‍ പറ്റുന്നില്ലേ...എന്തിനാടാ നീ എന്നെ ഇങ്ങനെ കരയ്പ്പിക്കുന്നേ..എന്ന് ഞാന്‍ ആരോട് ചോദിക്കും?..കരഞ്ഞും ചിരിച്ചും ഞാന്‍ എപ്പോഴോ ഉറങ്ങി...പിന്നെ നീണ്ട 12 മണിക്കൂര്‍ - ശാന്തം.

അന്നത്തെ എന്റെ ഞെട്ടിക്കലിന്‍റെ സ്മരണക്കായ്‌ എന്റെ കെട്ടിയോന്‍ ഇടക്കിടെ എന്നെ വടിയാക്കാന്‍ ചോദിക്കും....ഡീ ജോര്‍ജെട്ടന്ടെ മോളെ ........എന്നാപ്പിന്നേ നിനക്ക് ഒരെണ്ണം ഒഴിക്കട്ടെ....??