Monday 24 June 2013

ചന്ദ്രൻ ആണത്രെ ചന്ദ്രൻ !!!

ഇന്നലെ ഉച്ച ആയപ്പോ ഒരുത്തന്റെ മെസ്സേജ്  ....

"ട്യേ, നീയിന്നു വയ്കുനേരം വെല്ല കടാപുറത്തു പോയി ചന്ദ്രനെ പോട്ടം പിടിച്ചോണം,,,ഇന്ന് അമ്പിളി അമ്മാവൻ ഭൂമിടെ ജസ്റ്റ്‌  സൈഡ്  കൂടിയാ പൊങ്ങി വരാ..സൂപ്പർ മൂണാ ..."

ഈയിടെ ആയി തലക്കു പിടിച്ച പുതിയ ഐറ്റം ആണ്  'ഫോട്ടോഗ്രാഫി'. കാള പെ.. എന്ന് കേട്ടാല്  നേരെ  കയ്യർ എടുക്കാൻ പോണ സ്വഭാവം പണ്ടേ ഉള്ളതാ.. പോരാത്തതിനു ഇന്ന് എഫ് ബി യിൽ പലരുടെ മതിലിലും നല്ല ആന സൈസ് ഉള്ള അമ്പിളി മാമന്റെ ഫോട്ടോയും...എന്തിനു പറയുന്നു..കറക്റ്റ് അഞ്ചു മണിക്ക് തനെ മനാമയിൽ ഉള്ള ഓഫീസിൽ നിന്ന് ഇറങ്ങി ക്യാമറ എടുക്കാൻ നേരെ വീട്ടിലേക്കു വിട്ടു. വീടും ഓഫീസും തമ്മിൽ ഒരു 25 km ദൂരം ഉണ്ട്. മിക്ക ഓഫീസുകൾ വിടുന്ന സമയം ആയോണ്ട് വീട്ടിൽ എത്തിയപ്പോ 6 മണി കഴിഞ്ഞു. വീട്ടിൽ കേറി ക്യാമറ എടുത്തു മമ കാന്തനോട്  കാര്യം പറഞ്ഞു..

"വരുന്നോ സീഫ് കടാപുറതേക്ക് ഈ ആഴ്ചയിലെ ഏറ്റവും വലിയ ചന്ദ്രന് ഇന്നാ ഉദിക്കാൻ പോണേ..ഞാൻ അത് ക്യാമറയിൽ ഒപ്പിയെടുക്കാൻ പോവാ..അയ്യോ തെറ്റി !  ഈ ആഴ്ചയിലെ അല്ല.. ഈ മാസത്തെ...അല്ല ! ഈ കൊല്ലത്തെ ഏറ്റവും വലിയ ചന്ദ്രനാ.!!"

അപ്പൊ കാന്തൻ തിരിച്ചു മൊഴിഞ്ഞു

"അതിനെന്താ,,, എല്ലാ കൊല്ലം ഉണ്ടല്ലോ..  ഈ വായു ഗുളിക വാങ്ങാൻ പോണ പോലെ അല്ലാണ്ട് ..നിനക്കിത്തിരി പ്ലാൻ ചെയ്ത്  പോയ്കൂടെ.. ഇപ്പൊ 6 മണിയായി .. നീ തിരിച്ചു മനാമയിൽ എത്തുമ്പോഴേക്കും ചന്ദ്രന് അതിന്റെ പാട്ടിന്  പോവും.. !!"
ഞാൻ ഉവാച !

"അയ്യോ .തെറ്റി മിസ്റ്റർ കാന്തൻ, .... ഈ കൊല്ലത്തെ അല്ല, ഈ നൂറ്റാണ്ടിലെ ..അതായത് , നമ്മൾ ജീവിചിരികുമ്പോ ഇത്ര വലിയ ചന്ദ്രനെ ഇനി കാണാൻ പറ്റില്ലാന്നാ പറയണേ" (അങ്ങനെ അല്ലെ പോസ്റ്റിൽ കണ്ടെ?.)

"എന്നാ ശെരി പോയി പിടിച്ചിട്ടു വാ.. ഞാൻ ടി വി യിലെങ്ങാനും കണ്ടോളാം" (ഇതിനോടൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് മനസ്സില് തോന്നിക്കാണും ..ആസ്  യുഷ്വൽ )

വണ്ടിയിൽ കേറി ഫുൾ സ്പീഡിൽ മനാമയിലോട്ടു വണ്ടി ഓടികുമ്പോൾ ഒക്കെ മനസ്സില് മൊത്തം നല്ല കിടു ഫ്രെയിംസ്  ആണ്... പൊതുവെ കടല്..തിര,..ചന്ദ്രന്,..നിലാവ് ..ഇതൊക്കെ പണ്ടേ നമ്മടെ വീക്നെസ് ഐറ്റെംസ്  ആണ്,,,അപ്പൊ പിന്നെ എക്സ്ട്രാ ലാര്ജ് ചന്ദ്രനും കൂടി,,, ഹോ..ഇന്ന് ഞാൻ കലക്കും. എന്റെ സൂപ്പർ മൂണ്‍ ഫോട്ടോയ്ക്ക് നൂറു ലൈക്കും അമ്പതു ഷെയറും !!! ഞാൻ  ഇതു വരെ കണ്ട മൂണ്‍ ഫ്രെയിംസ്  ഒക്കെ  മനസിലൂടെ റീൽ ഇട്ടു നോക്കി,,, ആകാശത്തിലേക്ക് പൊങ്ങുന്ന ചന്ദ്രന്... ഞാൻ മണ്ണിൽ കമിഴ്ന്നു കിടന്നു .. ലോ ആംഗിൾ  ഷോട്ട്... ആഹ,,

വണ്ടർഫുൾ !!  .. അപ്പൊ അതിലൂടെ ചെറിയ ബോട്ട്,,.അത് കറക്റ്റ് പൊങ്ങി വരുന്ന മൂണിന്റെ ഉള്ളിൽ സിലുട്ടെ ആവുമ്പോൾ അടുത്ത ക്ലിക്ക്,,പിന്നെ കടപുറത്തു പിള്ളേർ പട്ടം പറത്തുന്നുണ്ടാവും... അതിന്റെ സിലുട്ടെ ...ശോ...എന്നെ കൊണ്ട് വയ്യ! കുറെ കിടു ഷോട്സ് ഞാൻ മനസ്സിൽ കണ്ടു,,, 6:45... മുടിഞ്ഞ ട്രാഫിക്‌... ലേശം ഇരുട്ടി തുടങ്ങി...7:00.. ഇപ്പോഴും എങ്ങും എത്തീട്ടില്ല.. ഇനി എല്ലാരും എന്നെ പോലെ അമ്പിളി മാമനെ ഫോട്ടം പിടിക്കാൻ ഇറങ്ങിയതാണോ?..എന്റെ ഫ്രണ്ട് പറഞ്ഞ ഒരു വാചകം ഓര്മ വന്നു.,

"ബഹറിനിൽ ഇപ്പൊ ഫോട്ടോഗ്രഫെര്സിനെ മുട്ടീട്ടു നടക്കാൻ വയ്യ".

കാന്തൻ  നാവു വളച്ചു പറഞ്ഞ പോലെ തനെ കടാപുറത്തു എത്തിയപ്പോ..കൂരാ കൂരിരിട്ടു ,,,.ചന്ദ്രന് പോയിട്ട് ഒരു കുഞ്ഞു നക്ഷത്രം പോലും ആകാശത്ത് ഇല്ല,,. എഫ്  ബീല്  പോസ്ട്ടിട്ടവന്മാരു  നമ്മക്കിട്ടു പണി തന്നല്ലോ ..ഇന്ന്  അമാവാസി ആണെന്ന്   തോന്നുന്നു ..പണ്ടാരം !! മനസ്സില് ചീത്ത വിളിച്ചോണ്ട്  തിരിച്ചു നടന്നപ്പോ  ലോണ്ടെ  ലവിടെ നില്ക്കുന്നു  ചന്ദ്രന്...ഇതെന്തു മറിമായം .ഇത്രയും നാൾ വലതു വശത്ത് നിന്നിരുന്ന ചന്ദ്രന്  ദെ സൈഡ് മാറി ഇടതു വശത്ത്,,,ഇനി ഇതായിരിക്കോ ഇന്നത്തെ ചന്ദ്രന്റെ പ്രത്യേകത ? സൈസിൽ വെല്യ വ്യത്യാസം ഒന്നും കാണുന്നില്ല  ,, എന്നാലും കാന്തനെ കാണിക്കാൻ ഒരു ഫോട്ടോ പിടിചിട്ടെ ബാക്കി കാര്യം ഉള്ളു,,,സൂം ചെയ്യ്തു മാക്സിമം ആയപോ  ഉദയനാണു താരത്തിൽ മോഹൻലാൽ  'മെയ്‌കപ്പിന് ഒകെ ഒരു പരിധി ഇല്ലെ' എന്ന് ചോദിച്ച പോലെ,,,ക്യാമറ എന്നോട് 18-105 ലെന്സിനും ഒരു പരിധി ഇല്ലെടീ ??'' ..എന്ന് ചോദിച്ചതായി തോന്നി  ..

വല്ല വിധേനേം ഒരു ഫോട്ടോ എടുത്തു തിരിച്ചു ചെന്നപ്പോൾ ഫോട്ടോ കണ്ട കാന്തൻ  -
"നീ പട്ടി ചന്തക്കു പോയ കഥ കേട്ടിട്ടുണ്ടോ ??"
"ഇല്ല, പക്ഷെ മോങ്ങാൻ നിന്ന പട്ടിടെ തലയിൽ ചന്ദ്രൻ വീണത്‌ കേട്ടിടുണ്ട്."
എന്ന് പതുക്കെ പറഞ്ഞിട്ട്  ചമ്മിയ മുഖം തിരിച്ചു
"അമ്മച്ചി ..വിളിച്ചോ?".
എന്നും പറഞ്ഞു അകത്തേക്ക് സ്കൂട്ടായി  !!!
ഇന്ന്  രാവിലെ ആ കൂട്ടുക്കാരനെ വിളിച്ചു ,,,
"അല്ല.. നീയല്ലേടാ ഇന്നലത്തെ  ചന്ദ്രൻ സൂപ്പെര് മൂണാ, ആനയാ, ചേനയാ, നല്ല സൈസ് ഉണ്ടാവുമെന്ന് പറഞ്ഞെ,,,"
അപ്പൊ അവൻ പറയാ ,,
"എടീ അതിനു നമ്മടെ കൈയ്യിൽ  ആ കോപ്പ് ഇല്ലാലോ.... അതിലൂടെ നോകിയാലേ  മനസിലാവു,,,!!"
"ഏതു കോപ്പ്?.."
"ഡീ..ആ മാനം നോക്കികൾ ഉപയോഗിക്കുന്ന ആ കോപ്പ്...ടെലസ് കോപ്പ് ..!!!!"
"ഇതു ഒരു മാതിരി കോപ്പ് ഇടപാടായി പോയീട്ടാ !!!!"

11 comments:

  1. കോപ്പിലെ പോസ്റ്റ്‌! !
    അഥവാ ടെലസ്കോപ്പ് കൊണ്ടുള്ള പോസ്റ്റ്‌ !!

    ReplyDelete
    Replies
    1. കണ്ണൂ...
      ഹാപ്പി റ്റു സീ യൂ

      Delete
  2. "ആ കോപ്പില്ലാതെ ആകാശം മുട്ടെ നിക്കുന്ന ചന്ദ്രനെ നോക്കാന്‍ ഇറങ്ങിയ നീ എന്ത് കോപ്പാടീ കോപ്പേ " ബ്ലിങ്കുന്റെ ആത്മഗദം

    ReplyDelete
  3. പക്ഷെ മോങ്ങാൻ നിന്ന പട്ടിടെ തലയിൽ ചന്ദ്രൻ വീണത്‌ കേട്ടിടുണ്ട്."


    ഇഷ്ടായി പോസ്റ്റ്‌, മര്യാദക്ക് ഇനി സ്ഥിരം എഴുതിക്കോ അല്ലേൽ അറിയാല്ലോ ഇതിനുള്ള മറുപണി തരും :))))

    ReplyDelete
  4. വായിച്ച് ഞാനും ബ്ലിങ്കസ്യ

    ReplyDelete
  5. Replies
    1. മൊത്തത്തില്‍ ശരിക്കും ബ്ലിങ്കി .. കിടു (y)

      "ബഹറിനിൽ ഇപ്പൊ ഫോട്ടോഗ്രഫെര്സിനെ മുട്ടീട്ടു നടക്കാൻ വയ്യ".

      ഇത് ബ്ലിങ്കോട്ബ്ലിങ്കി .. ;)

      Delete
  6. ഹ ഹ ക്ലാ ക്ലാ ക്ലീ ക്ലീ .. പോട്ടോഗ്രാഫി തിരിഞ്ഞു നോക്കി ആകാശത്തൊരു ചന്ദ്രന്‍,.. പോട്ടോഗ്രാഫി ചമ്മിപ്പോയി... ;)
    തകര്‍ത്തു...

    ReplyDelete
  7. ഇങ്ങള് ആളെ ചിരിപ്പിച്ച് കൊല്ലുംല്ലേ....

    ReplyDelete
  8. http://trollpedia.in/

    ReplyDelete