Monday 23 April 2012

അറബികളെ കയ് കൂപ്പി കാണിക്കരുത് !!


കാലത്ത്  വണ്ടി ഓടിച്ചു  വരുമ്പോള്‍  CD playeril പ്ലെയാന്‍ നറുക്ക് വീണത്‌  ഒരു തമിള്‍  പാട്ടിനായിരുന്നു … ആഹ … ഈ  തമിഴന്മാരെ  സമ്മതികണം… കുളിയും  തേവാരവും  ഒന്നുമില്ലെല്ലും .. നല്ല  കിടിലന്‍   വരിഗല്സ് … 'ഉന്നെ  നിനചേന്‍ ഉന്നെ നിനചേന്‍  നാന്‍ എന്നെ  മറന്നേ … ഇത്ര  സിമ്പിള്‍ ആയ സംഭവം എന്തെ  ഇത്ര തലെന്‍ടെഡ്    ആയ മല്ലുസ്  ആരും എഴുതിയില്ല ?.. എന്തിനു .. എനിക്ക്  തന്നെ എഴുതാമായിരുന്നില്ലേ? പോട്ടെ ആരോ എഴുതി  പോയില്ലേ .. എല്ലാത്തിനും  അതിന്ടെ സമയം  ഉണ്ട് ദാസ  എന്ന് സ്വയം  സമാധാനിപിച്ചു  മൂളി  പാട്ട് പാടി  പോരുമ്പോള്‍  ….


ആണ്ടേ .. ഒരു  പോക്കറ്റ്‌  റോഡില്‍  നിന്നും  ഒരു  വണ്ടി . . മെയിന്‍  റോഡ്ടിലേക്ക് കേറാന്‍  ഉള്ള  തന്ദ്രപാട്  ആണെന്ന്  ഡ്രൈവറുടെ മുഖം  കണ്ടാല്‍  അറിയാം … ആള്‍  എന്നെ  നോക്കുന്നില്ല …ഞാന്‍  കുത്തി  കേറ്റാന്‍  സമ്മതിചില്ലെങ്ങില്ലോ എന്ന  തോന്നല്‍  കൊണ്ടാവാം … ഞാന്‍  ആണെങ്ങില്‍  …ഇന്നു അവനെയെങ്ങിലും   നേരത്തെ ഓഫീസില്‍ എത്തിച്ചു ഒരു പുണ്യ  പ്രവര്‍ത്തി  ചെയ്തെ മതിയാവു   എന്ന  സ്ടാണ്ടിലും ..  ഞാന്‍  നയം  വെക്തമാകാന്‍  തിരുമാനിച്ചു , ചെറുതായ്  ഒന്ന്  ഹോര്ന്‍  അമര്‍ത്തി … പുള്ളി  എന്നെ നോക്കിയപ്പോള്‍ ...ഏതാണ്ട്  ഷെയ്ഖ്‌  കാലിഫ  അവനു  വഴി  കൊടുക്കുന്ന  പോലെ … ഈ  റോഡ്‌  എന്റെ ശ്രീധന  വകയില്‍  കിട്ടിയതാ…നീ  പോയിക്കോ മോനെ ദിനേശാ . . എന്ന്  കയ്   കാണിച്ചു…ഏറ്റു….പുള്ളി  ഒരു  70 mm ചിരി  തന്നു  വണ്ടി എടുത്തു .. എന്റെ  മദര്‍തെരേസ  ഹാപ്പി  ആയി .. 


പിന്നെയല്ലേ  ഞാന്‍  അത്  ശ്രദ്ധിച്ചത് … എന്റെ ഈ കാരുണ്യ പ്രവര്തനതിനുള്ളില്‍ അവന്ടെ പിന്നാലെ … മാല ബള്‍ബു കത്തിച്ചു ഇട്ട പോലെ വണ്ടിഗല്സ് … അവര്‍,   'ഈ മൊതലിനെ  ചിരിച്ചു  കാണിച്ചാല്‍  മതി  കാര്യം  നടക്കും' എന്ന്‌ മനസിലായ മട്ടില്‍  വരി  വരി  ആയി  മുന്ഗാമിയെ പോലെ . . എനിക്ക്  70 mm സ്മ്യലും തന്നു കടന്നു പോവാന്‍  തുടങ്ങി … ഹാ … പുണ്യം … മദര്‍ തെരേസക്ക് ഇതിലും വല്ലിയ സന്തോഷം വരാനുണ്ടോ?...ഇത്രയും  പേരെ നേരെത്തെ  കാലത്തെ ഓഫീസില്‍ എത്തിക്കാന്‍ പറ്റുന്നത് ചെറിയ കാര്യം ആണോ....I am proud of  you my girl .....എന്ന് സ്വയം shoulderil  തട്ടി  ഇരിക്കുമ്പോള്‍ ..


പേ  പേ  പേ . … ഈശ്വര  ഇതാര്  കാലത്തേ പീപി  വിളികുന്നെ?.… rearview mirroril നോക്കിപ്പോ … പിന്നിലെ  വണ്ടിയില്ലേ  ടിയാന്‍  വല്ലിയ  സന്തോഷം  അല്ലാത്ത  രീതിയില്‍   മുഖം  കൊണ്ട്  എന്തൊക്കെയോ ചെഷ്ടഗലും …കയ്  കൊണ്ട്  എന്തൊക്കെയോ ആന്ഗ്യഗലും … (ആക്ച്വലി പുള്ളി എന്നെ  തെറി  എങ്ങാനും  വിളിക്കായിരുന്നോ?... ഏയ്‌ .. അങ്ങനെ  ആവാന്‍ വഴിയില്ല… ഒരു   പത്തു പതിനാലു വണ്ടിക്കു ചാന്‍സ് കൊടുക്കുന്നത് ഇത്ര  വല്ലിയ  പാപമാണോ …. But… എന്റെ  വലത്തേ സൈഡില്‍ നിന്ന്  കേറുന്ന  മാല  ബള്‍ബിനു ശമനം കാണാത്തത്  കൊണ്ടാണോ എന്നറിയില്ല , എന്റെ   ഇടത്തെ  കയ്  ഞാന്‍ അറിയാതെ വണ്ടിയുടെ ലോക്കിലേക്ക്  നീളുന്നത്  ഞാന്‍ ശ്രദ്ധിച്ചു.. … ലോക്ക് ശെരിക്കും വീണിട്ടുണ്ട് എന്ന്  ഉറപ്പു  വരുത്തിയപ്പോള്‍ ഒരു സമാധാനം. ടിയാന്‍ടെ  മുഖം  ആകെ വിജ്രംബിച്ചു  തുടങ്ങിയിരുന്നു …ഇനി അവിടെ  നിന്നാല്‍   മതെര്‍തെരേസ അവന്ടെ കയ്യില്‍ നിന്ന് മേടിച്ചേ പോരു  എന്ന്  തോന്നിയതിനാല്‍ മാത്രം  ഞാന്‍  ഹോര്ന്‍  അടിച്ചു ബാക്കി മാല  ബള്‍ബ്‌ ക്കാരോട് …”അമ്മക്ക് വായു   ഗുളിക വാങ്ങിക്കാന്‍  ഉണ്ട്  എന്ന  ആഗ്യത്തോടെ ഞാന്‍  വണ്ടി  എടുത്തു.


പിന്നിലുള്ള  ടിയാന്‍  അപോഴും കല്ലിപ്പ്  വിടാതെ ആന്ഗ്യബാഷ  തുടരുന്നു … ഫൂലം  ദേവി  പാടി  തുടങ്ങി "അപ്പോഴും  പറഞ്ഞില്ലേ ...…ന്നു "… പിന്നെ , നീ  സൈഡ്  കൊടുത്തിട്ട്  വേണം .. ഇവന്‍ മാരുടെ  ഒക്കെ വീട്ടില്‍  അടുപ്പ്  പുകയാന്‍, നിനക്ക്  ഇതു  തന്നെ  വെണംടി. മതെരു : സ്നേഹം , സ്നേഹം  അതെല്ലേ എല്ലാം... .. നീ നോക്കിക്കോ, ടിയാന്‍ടെ  കല്ലിപ്  ദെ ഐസ് അല്ലിയിപ്പിക്കുന്ന പോലെ ഞാന്‍ ദിപ്പോ ശെരിയാക്കി  തരാം.   ...സ്ടീരിംഗ്  വീലില്‍ നിന്ന്  കയ്  എടുത്തു .. rearview mirror കൂടെ  കയ്  രണ്ടും പൊക്കി  മ്മടെ നാടന്‍ ക്ഷമപന്ണം  കാണിച്ചു ..(എന്നെ സമ്മതികണം കേട്ടോ)... കൂട്ടത്തില്‍   അയാള്‍ക്ക് കേള്‍ക്കാന്‍  പറ്റില്ല  എന്നറിഞ്ഞിട്ടും  ഒരു filmy dialogue… "I am the sorry alliya .. നീ  എന്നോട് ഷമി " - ദെ  ഫൂലന്‍ , ഇനി  നീ  നോക്കിക്കോ അവന്‍ കുറ്റബോധം  കൊണ്ട്  മുഖം താഴ്ത്തുന്നത് കാണാം … ടിയാനു  എന്തായാലും  എന്തോ മനസിലായി  എന്ന് മനസിലാവാന്‍ അതികം നേരം വേണ്ടി വന്നില്ല ...


പുള്ളി  വണ്ടി എന്റെ  പിന്നില്‍  നിന്ന്  മാറ്റി ….  എന്റെ  സയടില്‍  വന്നു … മുഖം  താഴ്ത്തിയിലെന്നു മാത്രമല്ല .. മുഖം  സ്വല്പം  കൂടി  വിജ്രംബിച്ചോ  ? (അതോ എനിക്ക്  തോന്നിയതാണോ) അല്ല  ഷമ  പറഞ്ഞാല്‍ , ഇഷ്ടപെടാത്ത  മനുഷ്യര്‍   ഉണ്ടോ ? ടിയാന്‍  ദെ എന്റെ  മുന്ബിലെക്  കേറി , എത്ര  ചിന്ധിച്ചിട്ടും അയാടെ  ഉദേശം  മനസിലാവുന്നില്ല … പിന്നില്‍ നിന്നും വണ്ടി ഇടിച്ചു കൊല്ലുന്ന കാര്യം കേട്ടിട്ടുണ്ട്... but  മുനില്‍ നിന്നും വണ്ടി കൊണ്ട്  പുതിയ വല്ല  ടെകിനിക്സ്? ഇനി .. rearview mirrorloode എന്നോട് മറുപടി  ആഗ്യം  കാണിക്കാനാണോ?


Traffic signal green ആവാന്‍  കാത്തിരിക്കുന്ന  പോലെ, ഞാന്‍  പുള്ളിയുടെ  mirrorleku കണ്ണ്  നട്ട്‌  പിടിച്ചു … പെട്ടന്നാണ്  ടിയാന്‍  breakiyathu… ആരോടെയോ  ഭാഗ്യം  കൊണ്ട് .. എന്റെ  കാലും  reflex actionnil breaki…. തലനാരിഴ  ഗാപ്പില്‍  പുള്ളിയുടെ  വണ്ടിയുടെ  ബാക്കില്‍, തൊട്ടു  തൊട്ടില എന്ന  മട്ടില്‍  എന്റെ  വണ്ടി . . പുറത്തിറങ്ങി  നോക്കാന്‍  ഉള്ള   ദൈര്യം  മതരിനു  ഇല്ലെന്നു  മനസിലായി … ഫൂലന്‍ - നിനക്ക്  ഇതൊന്നും  പോരെടി  എന്ന  മട്ടില്‍  പുറം  ലോകത്തെ കാഴ്ചകള്‍ നോക്കി തല  തിരിച്ചിരിക്കുന്നു.

"ഹാ … നിങ്ങള്‍  രണ്ടു  പേരും  ഇങ്ങനെ  തുടങ്ങിയാലോ?,” മിനുട്ടുഗല്‍ പോലെ  തോന്നിച്ച 2 secondinu ശേഷം, ടിയാന്‍  വണ്ടി  എടുത്തു …. എന്റെ  ചൂട് വെള്ളത്തില്‍  വീണ  പൂച്ച  ഭാവം  കണ്ടു  ഫൂലന്‍  helpam എന്ന്  കരുതി  മിണ്ടി - നീ  നോക്കിക്കോ ലെവന്‍  പിന്നെയും ചവിട്ടും. അവളുടെ  ഊഹം  പിഴച്ചില്ല , ടിയാന്‍  പിന്നെയും ചവിട്ടി … പ്രതീഷിചിരുന്നത് കൊണ്ട് വണ്ടിഗല്‍  തമ്മിലുള്ള gap ഇച്ചിരി  കൂടുതല്‍ … ഹ … എന്ത്  മലയാളിയോടനോട  നിന്റെ  കളി?. എന്ന  മട്ടില്‍  steering മുറുകെ പിടിച്ചു , ഞാനും  ചവിട്ടാന്‍  തുടങ്ങി..  ബ്രേക്കി , ബ്രെകി,  ഡ്രൈവി  ഡ്രൈവി , കളി  കുറച്ചു ദൂരം...കുറച്ചു  നേരം  കഴിഞ്ഞപ്പോ  ഈ കുരിശു (അതായതു ഈ ഞാന്‍ ), ഈ കളി എന്ജോയ്‌ ചെയാന്‍  തുടങ്ങി എന്ന്  മനസിലാക്കിയ ടിയാനു ബോര്‍  അടിച്ചു. പുള്ളി  ഇടത്തോട്ടു  പോവാന്‍  ഉള്ള  ലൈനിലേക്ക്  കാര്‍  മാറ്റി . എനിക്ക്  പോവേണ്ടത്  നേരെയും. 


ലെവന്‍  പോകുന്നതിനു  മുന്പ്  എന്തേലും  പറഞ്ഞു  വിട്ടിലേല്‍  എന്നിലുള്ള മലയാളീ ചോരക്കു ഒരു  സമാധാനം  ഉണ്ടാവില്ല  എന്ന്  ഉറപ്പു  ഉള്ളത് കൊണ്ട് , ഫൂലനെ  അവഗണിച്ചു   മതെര്‍ ആളെ  നോക്കി  ഒന്ന്  smiley പിന്നെ  ഒരു  salute… ഈ  പ്രാവശ്യം  ഞെട്ടിയത്  ഫൂലനാ.. ലോ ലെവന്‍  ചിരിക്കുന്നു …മതെര്‍ ഹാപ്പി ആയി … problem solve ആയെങ്കിലും .. ബാക്കി ഉള്ള ഡ്രൈവില്‍ ഒരു  സംശയം .....


അല്ല, . ഈ അറബികളെ കയ്  കൂപ്പി കാണികുന്നത്  അവര്ക് ഇഷ്ടമല്ലേ?.. Don't they like?

Sunday 22 April 2012

ഒരു മുട്ട കഥ ...

എവിടെയോ എന്തൊക്കെയോ കരിഞ്ഞെരിയുന്ന മണം കേട്ടാണ് ഞാന് എന്റെ usual സ്വപ്ന ലോകത്തില് നിന്ന് പൊങ്ങിയത് വേറെ ഒന്നുമല്ല എന്റെ വയര്‍ വിശന്നു കരിയുന്ന മണമാണ് ..ഒട്ടും അമാന്ധിച്ചില്ല, നേരെ കുത്തി ഒരു നമ്പര് . ഇപ്പൊ പിന്നെ ഹോം ഡെലിവറി, ഓഫീസ് ഡെലിവറി എന്നിങ്ങനെ ഡെലിവെറിക്കാരുടെ ഒരു ടൈം അല്ലെ …. ഫോണ് എടുത്തത് ഏതായാലും ഒരു മലയാളീ അല്ലെന്നു സംസാരം കൊണ്ട് മനസിലായി ….ഞാന് ഒരു pure വെജ് ക്ലബ് സണ്ട്വിച്ചു ഓര്‍ഡര്‍ ചെയ്തു. മറുതലയില് ഉള്ള ആള്‍ക് നല്ല ബുദ്ധിയുണ്ടെന്ന് സംസാരത്തില്‍ നിന്ന് മനസിലായത് കൊണ്ട് മൂന്ന് നാല് വട്ടം റിപീറ്റ് പണ്ണി വേജിട്ടെര്യന് മാത്രം മതീന്ന് .....പിന്നെ നീണ്ട ഒരു കാത്തിരിപ്പ്‌ ….

ഒരു കാര്യം ശ്രധിച്ചിടുണ്ടോ? ....ഹോട്ടലില് ‍ പോയാല് ‍…ചെന്നിരികുമ്പോഴും ചുമ്മാ നമ്പര്‍ അടിചിരികുംമ്പോഴും വിശപ്പ് വലിയ ഇഷ്യൂ അല്ല …പക്ഷെ ഫുഡ് ഓര്‍ഡര്‍ ചെയ്ട് കഴിഞ്ഞാല് ഓരോ സെകണ്ടിനും ഓരോ മണികൂര് ധൈര്ക്യം തോന്നും. അര മണികൂറിനു ശേഷം..ചിരിച്ചു പേര് വിളിച്ചു ഒരു പയ്യന്‍സ് ..'u order veg club sandwich' …yes yes കാശു കൊടുത്തു ആളെ വിട്ടു. തുറന്നു നോക്കിയപോഴോ? മുട്ട സണ്ട്വിച്ചു .


ഞാന് മദര്‍തെരേസക്ക് പഠിക്കുന്നത് കൊണ്ട്, അത് പോട്ടെ അറിയണ്ടാവും എന്ന് സ്വയം സമാധാനിപിച്ചു പിന്നെയും നമ്പര് കുത്തി 'u make mistake I want vegetable, u sent egg…' എന്ന് വിളിച്ചു പറഞ്ഞപ്പോ ലോ ലെവന് പറയാ... 'Madam...SURE NO have chicken inside!! U NO SEE?' (… ഉവ്വെടാ ഞാന് സീയും കടലും ഒക്കെ കണ്ടതാ ..എന്റെ മദര് ‍തെരെസയോടു മിണ്ട്ടാതിരിക്കാന്‍ പറഞ്ഞു, ഞാന് ‍തുടങ്ങി: 'My friend, chicken inside coming അണ്ട ..u know എഗ്ഗ് ?....is also non veg..അത് കൊണ്ട് You തിരിചെടുക്കല് this, I no want…' ok, ok madam.. ലെവന്‍ അവിടിരുന്നു തല കുല്ലുക്കുന്നത് എനിക്ക് ഫോണ്നിലൂടെ കാണാന് പറ്റി.


എന്റെ മേശ പുറത്തിരുന്നു എന്നെ കൊതിപിച്ചു ആ ബോക്സ് ‌ പിന്നെയും അര മണികൂര്‍… എന്നിട്ടും അനക്കം ഇല്ലാതായപോള് ‍ ഞാന്‍ പിന്നെയും വിളിച്ചു ...എന്താ മാഷെ? Y this kolaveri??? അപ്പോഴല്ലേ തമാശ, ലെവന്‍ പിന്നെയും ചോതിക്കുന്നു, 

'Madam vegetable no have inside?..I check bill, I sure make..We vegetable PUTT !!..(എന്റമ്മേ? ഇതു എന്തോന്ന് പുട്ട് ?)
എന്റെ തലയില് ബള്‍ബ് ‌ആണ് പൊട്ടിയത് ...ഇവനോട് ഇംഗ്ലീഷ് പറഞ്ഞു മനസിലാക്കാന് പോയാല്  എനിക്ക് ഇംഗ്ലീഷ് പഠിക്കാന് ‍ഇംഗ്ലണ്ട്ഡില് ‍പോവേണ്ടി വരുമെന്നത് കൊണ്ട് ഞാന് ജഗതിശ്രീകുമാറിനെ പോലെ ചോദിച്ചു 'ഹിന്ദി മാലൂം? ' അവന്ടെ ഭാഗ്യം കാരണം പറഞ്ഞു 'ഹിന്ദി മാലൂം '

മനസ്സില് ലഡ്ഡുപൊട്ടി, ഞാന് നാല് ഹിന്ദി ഡയലോഗ് അടിച്ചു, ,..ഹും ആപ്കെ ഹെ കോന് ‍...ഫൂലം ദേവിയോടാണ് സംസാരിക്കാന് പോണേ എന്നറിഞ്ഞിരുനെങ്കില് ലെവന്‍ ഹിന്ദി നഹി മാലൂം എന്ന് പറഞ്ഞെന്നെ ..but wat to do poor boy…എന്റെ ഹിന്ദിയിലുള്ള ഭാഷ നൈപുണ്യം കേട്ട് ചുറ്റും കുറെ ഫാന്‍സ് , കൂടെ കുറെ കമന്റ്സ് എന്താ kochu ഞങ്ങള് ‍ ഇടപെടണോ? അവരോടൊക്കെ, അയ്യേ മുട്ട പ്രശ്നം വിവരിക്കാന് പറ്റോ? അതുകൊണ്ട് 'go to ur classes' എന്ന് പറഞ്ഞു അവരെ ഓടിച്ചു..

എന്തായാലും....അവസാനം ലെവന്‍ വേറെ ആളെ വിട്ടു വീണ്ടും ഒരു ക്ലബ് സണ്ട്വിച്ചുമായി. ഞാന് ചോദിച്ചു "SURE ONLY VEGETABLE INSIDE?..പിന്നെയും ലെവന്‍ പറഞ്ഞു 'ഹെ ഹി ഹും' .. ഞാന് തുറന്നു കിള്ളി നോക്കി കുറെ തക്കാളിയും ചീസും തല ഉയര്ത്തി നോക്കി എന്നലാതെ വേറെ ഒരു പ്രശ്നവും പ്രഥമ ദ്രിഷ്ട്ടിയില്‍ ഞാന്‍ കണ്ടില്ല ...'ok u go'എന്ന് പറഞ്ഞു ഞാന് വിജയ സ്രിലാളിതയായി അതും കൊണ്ട് pantry പോയി, അടുത്തുണ്ടായിരുന്ന collegueനോട് ഒരു ഉപദേശം.. (സോറി മലയാളി ആയി പോയില്ലേ... ഫ്രീ ഉപദേശം കൊടുക്കല് നമ്മുടെ ജന്മ അവകാശമല്ലേ?). "ഇവന്മാരെ ഒക്കെ ഇങ്ങനെ പിടിച്ചാലേ കാര്യം നടക്കൂ "
അപ്പോഴല്ലേ ലോ ലെവന്‍ എനിക്കിട്ട് എട്ടിണ്ടേ പണി പണിഞ്ഞു എന്ന് മനസിലായെ!! വളരെ നേര്മമായി, അവന്‍ breadinte അടിയിലത്തെ ലെയറില് ഒരു ശഗലം chicken mayonnaise പേസ്റ്റ് തേച്ചു വെച്ചിരിക്കുന്നു ...എന്റെ കുരു പൊട്ടിക്കാന് അല്ലാതെ !!! ഈശ്വര ഈ restaurantക്കാരനും ഞാനും മുന്‍ജന്മ വൈരാഗ്യം വല്ലതും..?? എന്നെ കൊണ്ട് നോണ്‍ വെജ് തീറ്റിച്ചേ അടങ്ങു എന്ന് എന്താ അവനിത്ര വാശി? ..


എന്റെ മദര്‍തെരേസ ഫൂലംദേവിയോട് പാടുന്നു ..'അപ്പോഴും പറഞ്ഞില്ലേ ……………..ന്നു …” ഞാന്‍ ഇന്നും പട്ടിണി .. ചതികള്‍ ഏറ്റുവാങ്ങാന്‍ ഒരു chicken mayonnaise പേസ്റ്റ് തേച്ച ഒരു ക്ലബ്‌ സണ്ട്വിച്ചുമായി ഞാന്‍ ഇപോഴും ഇവിടുണ്ട് ....

Thursday 12 April 2012

ശില്‍പാ ഷെട്ടിയുടെ നാഭി

എനികൊരു കൂട്ട്കാരിയുണ്ട് ഒരു ഗുജറാത്തി ...സ്വഭാവത്തിലും മറ്റു കുറെ കാര്യങ്ങളിലും, എന്റെ മുറിച്ച മുറി .....എന്നിരുനാലും, അവള്‍ടെ ഗുജറാത്തികളുടെതായ ചില രീതികളും മലയാളികളുടെതായ എന്റെ രീതികളും ഒത്തു ചേര്‍ന്ന് ഞങ്ങള്‍ ഒരു മുടിഞ്ഞ കോംബി ആവാന്‍ അധികം സമയം വേണ്ടി വന്നില്ല ...ഇവിടെ സൂഖിനകത്ത് ഈ ഗുജ്ജുകള്‍ക്ക് ഒരു അമ്പലമുണ്ട് എല്ലാ തിങ്കലാഴ്ചയും അവിടെ അവര്‍ സത്സന്ഗ് നടത്താറുണ്ട്‌. പങ്കെടുക്കുന്നവരുടെ ലിസ്റ്റില്‍ ഉപ്പും ചാക്കിന് സാരി ചുറ്റിയപോലെ കുറെ ആന്റിമാരും, ഐശ്വര്യാ റായിക്ക് പഠിക്കുന്ന കുറെ തരുണി മണികളും....പിന്നെ അവരെ വായ്‌ നോക്കാന്‍ വരുന്ന സ്ഥിരം ഗഡീസ്. പ്രായമായ ചേട്ടന്മാര്‍ വളരെ വിരളം...എല്ലാരും കൂടി നല്ല ജോളി ആയി തിങ്കലാഴ്ച തോറും ശ്രീ കൃഷ്ണന് പഠിച്ചു പോന്നു ..

ഒരിടക്ക് ഒരു അറിയിപ്പ് ...അടുത്ത തിങ്കലാഴ്ച സത്സങ്ങില്‍ ഒരാള്‍ വരാന്‍ പോകുന്നു...അങ്ങ് ഉത്തരേന്ത്യയില്‍ ഈ വരാന്‍ പോകുന്ന ഗഡി ഒരു വലിയ പ്രസ്ഥാനം ആണത്രെ...യോഗയാണ് ആളുടെ വീക്നെസ്. അടുത്ത സത്സങ്ങില്‍ പുള്ളി ഫ്രീ ആയി യോഗ പഠിപിക്കാന്‍ പോണത്രെ ........ എന്ത് ?... ഫ്രീ കിട്ടിയാല്‍ കഞ്ഞി പോലും വിടരുത് എന്ന് പൂര്‍വികര്‍ പറഞ്ഞു പഠിപിച്ച മലയാളീ ചോര ഉള്ള ഈ ഞാന്‍, ഒരു ഫ്രീ യോഗ ക്ലാസ്സ്‌ എന്തായാലും മിസ്സരുത് എന്ന് തിരുമാനിച്ചതും വളരെ പെട്ടെന്നായിരുന്നു .... 

ഫോര്‍ പീപ്പിള്‍ കാണാനുള്ളതല്ലേ...ഞാനും ഗ്ലാമറിന് ഒട്ടും കുറവല്ല എന്ന് കാണിക്കാന്‍ ഒരു one - one and half ചുരിദാറും, ആവശ്യത്തിനു സിമെന്റും ഒക്കെ ഇട്ടു അവള്‍ടെ ഒപ്പം ഗുജറാത്തി കോലം കെട്ടിയ മലയാളീ പെണ്ണായി മേല്പറഞ്ഞ ഫ്രീ യോഗ ക്ലാസ്സിനായി അവരുടെ സത്സങ്ങില്‍ പ്രത്യഷപെട്ടു...മുന്‍ നിരയില്‍ ഇരുന്നാല്‍ എല്ലാരെക്കാളും ആദ്യം കേട്ട് പഠിക്കാം എന്ന ശെരിയായ ധാരണ കൊണ്ട് ഫ്രന്റ് റോയില്‍ തന്നെ സുഹൃത്തിനൊപ്പം ഇടം പിടിച്ചു...ഈ യോഗ പഠിച്ചിട്ടു വേണം .. ബാക്കി കണ്‍ട്രി മല്ലുസ് മുന്പില്‍ ഷൈന്‍ ചെയ്യാന്‍ .. 

എന്റെ ആകാംക്ഷക്ക് അറുതി വരുത്തി കൊണ്ട് ..ആണ്ടെ ദെ വരുന്നു ..യോഗ ഗുരു...ഒരു 6 അടിയില്‍ കൂടുതല്‍ ഹൈറ്റ് കാണും ..ഒരുമാതിരി ചുയിംഗ് ഗം കയ്യിലെടുത്തു വലിച്ചു നോക്കിയാല്‍ എങ്ങിനെ ഇരിക്കും?, അത് പോലെ ആരെയും കൊതിപ്പിക്കുന്ന ബോഡി ഷേപ്പ്....പണ്ട് വെള്ളം കോരി കുളിക്കുമ്പോള്‍ ബക്കറ്റ്‌ തലയില്‍ കമിഴ്ത്തി വെച്ച് സംസാരിച്ചാല്‍ കിട്ടുന്ന സൌണ്ട് ഇല്ലെ? അത് പോലെ മനോഹരം ആയ ശബ്ദ മാധുര്യം....ഛെ! ഇതില്‍ ഒന്നിലും അല്ലാലോ യോഗ ഇരിക്കുന്നത് , മോളെ നീ ശ്രദ്ധിച്ചു ഇരിക്ക് , യോഗ പഠിച്ചു നിനക്ക് എന്തെല്ലാം ചെയ്യാനുണ്ട് ! മഴയെത്തും മുന്പെയില്‍ ആന്നിയോടു മമൂട്ടി പറഞ്ഞ പോലെ 'കുട്ടി കന്സേന്ട്രടു ചെയ്യ് ' എന്ന് പറഞ്ഞു സ്വയം ഡീസെന്റ്‌ ആവാന്‍ നോക്കുന്നതിനിടെ ക്ലാസ്സ്‌ തുടങ്ങി ...

'Aankhein bandh karo'…ഓ കണ്ണുകള്‍ അടക്കണമെന്നല്ലേ! ഞാനും അടച്ചു …എല്ലാരും എന്നെ പോലെ ശെരിക്കും കണ്ണുകള്‍ അടച്ചോ എന്നറിയാന്‍ ഒളിച്ചു നോക്കാന്‍ വല്ലാത്തൊരു ഉള്‍ വിളി ... നോ …മോളെ ഡോണ്ടു.. ഡോണ്ടു ...നിനക്ക് യോഗ പഠിക്കേണ്ടേ? ..'Manko shanth karo'…അതും മനസിലായി... മനസിനെ ശാന്തമാക്കൂ ... 'Gahari Sansei lo'.. ഈശ്വര!! ഇതു എന്തോന്ന് ഗഹരി ??…അടുത്തിരിക്കുന്നവര്‍ എല്ലാരും ദീര്‍ഘമായി ശ്വാസം ഉള്ളിലേക്ക് വലിക്കുന്നത് കേട്ടപോള്‍ ഗഹരിയെ പിടികിട്ടി.. ആസ്തമ രോഗികളെ വെല്ലുന്ന രീതിയില്‍ ഞാനും വലിച്ചു ഒരു ഒന്നൊന്നര വലി …അടുത്ത dialogue…. 'Nabhi par dyan do'…ഇതു ഒരു മാതിരി ഡാഷ് പണി ആയിട്ടോ …ഈ നാഭി എന്ന് വെച്ചാല്‍? 

ഇനി യോഗ പഠിത്തം തുടരുന്നതിന് മുന്പ് ഈ നാഭി എന്താണ് കണ്ടു പിടിചിട്ടെ ഉള്ളു ബാക്കി കാര്യം ..ഞാന്‍ ഒരു കണ്ണ് തുറന്നു, കൂട്ടുക്കാരിയെ തോണ്ടി , എന്തോന്നെടേയ് ഈ നാഭി എന്ന അര്‍ത്ഥത്തില്‍, ചുണ്ട് കൊണ്ട് നാഭി എന്ന് മൊഴിഞ്ഞു കയ് മലര്‍ത്തി കാണിച്ചു എനിക്ക് ഹിന്ദിയില്‍ അപാര പ്രവീണ്യം ഉണ്ടെന്നു അവള്‍ക്ക് അറിയാവുന്നത് കൊണ്ട് ഒട്ടും അമാന്തിക്കാതെ അവള്‍ പൊക്കിള്‍ തൊട്ടു കാണിച്ചു …അപ്പൊ അതാണ്‌ ഈ നാഭി !! എന്ന് വെച്ചാല്‍ എന്റെ ഭാഷയില്‍ 'പപ്പംബി '…ഓ ഹ്ഹ ..പിടി കിട്ടി …പൊക്കിളില്‍ കന്സേന്ട്രടു ചെയാന്‍ …ഓ ഈ യോഗ അപാര സംഭവം തന്നെ .. 

അങ്ങനെ ഞാന്‍ പിന്നെയും കണ്ണുമടച്ചു പപംബിയില്‍ ധ്യാനിചിരികുംബോഴാ 2 മിനുടിനു ശേഷം ടിയാന്‍ടെ അടുത്ത dialogue 'Khudh ki nabhi par dyan do'.............'khudh ki' എന്ന് വെച്ചാല്‍ …സ്വന്തം. അത് വരെ നല്ല ഉദേശത്തില്‍ സ്വന്തം നാഭിയില്‍ മാത്രം കന്സേന്ട്രടു ചെയ്ധിരുന്ന എന്നെ .....…നശിപ്പിച്ചു….Khudh ki കേട്ടോട് കൂടി …നേരെ പോയത് …ശില്‍പ ഷെട്ടിയുടെ മഴയത്ത്‌ ഉള്ള നൃത്ത രംഗങ്ങളില്‍ പ്ലയിന്‍ സാരിയുടെ ഇടയിലുടെ മിന്നി മായുന്ന നാഭിയിലേക്കു …

തുണി കടയില്‍ തുണി കീറുമ്പോള്‍ ഉണ്ടാവുന്ന സൌണ്ടിനോട് സാമ്യം ഉള്ള ഒരു ശബ്ദത്തോട്‌ കൂടി എന്റെ വായില്‍നിന്നു വന്ന ഗെഹരിയെ എനിക്ക് തടയാന്‍ കഴിഞ്ഞില്ല …പിന്നെ എന്റെ അനുസരണയില്‍ നില്കാത്ത ശരീരം …പല ചിരി ശബ്ദങ്ങള്‍ പുറപെടുവിച്ചു കുലുങ്ങാന്‍ തുടങ്ങി …(പണ്ടേ ചിരി തുടങ്ങി കഴിഞ്ഞാല്‍ എന്നെയും കൊണ്ടേ പോകൂ എന്ന രീതിയില്‍ ആയിരുന്നു)എന്റെ ഗുജറാത്തി സുഹൃത്തും സ്വന്തം നാഭി വിട്ടു വേറെ ആരുടെയോ നാഭിയിലേക്കു പോയി എന്ന് അവളുടെ കുലുക്കം കണ്ടു എനിക്ക് മനസിലായി …തിരിഞ്ഞു നോക്കിയപ്പോ ഹാളില്‍ ഉള്ളവര്‍ എല്ലാരും ചിരിച്ചു മറിയുന്നു … അത് എന്റെ കുലുങ്ങി ചിരിക്കുന്ന ശരീരം കണ്ടാണോ അതോ അവര്കെല്ലാം നാഭി മാറി പോയിട്ട് ചിരികുന്നതാണോ എന്ന് എനിക്ക് ഇതു വരെ മനസിലായില്ല...
അല്ല അത് മനസിലാകിയെടുക്കാന്‍ ഞാന്‍ അവിടെ ഉണ്ടായിട്ടു വേണ്ടേ ....എന്റെ നാഭിയും കൊണ്ട് ഞാന്‍ അന്ന് ഓടിയ ഓട്ടം ഞാന്‍ ഒളിമ്പിക്സില്‍ ഓടിയിരുന്നെങ്കില്‍ ..കേരളത്തിന്‌ ഇന്ന് അഭിമാനിക്കാമായിരുന്നു ...