വാമനപുരം ബസ്‌റൂട്ട്....
രണ്ടു ദിവസമായി ഫീഡ് മുഴുവൻ പിങ്ക് നെറ്റി ഇട്ട ഒളിച്ചോട്ടമാണ് ചർച്ച.

പലരുടെയും സംശയം ഒരു ബസ് ഡ്രൈവർ ആയിട്ട് എങ്ങനെയാണ് പെണ്ണ് ലൈൻ ആയത് എന്നതാണ്...
ഇന്നത്തെ കാലത്ത് ലൈൻ അടിക്കാൻ ആണോ ഇത്ര പാട്? ഒരു WhatsApp നമ്പർ അല്ലെങ്കിൽ Insta ID കിട്ടിയാൽ കാര്യങ്ങൾ എളുപ്പമല്ലേ... ചാറ്റിംഗ്, മീറ്റിംഗ്, പിന്നെ ബാക്കി കാര്യങ്ങളൊക്കെ എളുപ്പം സെറ്റ് ആക്കാമല്ലോ. 
എന്നാൽ ഞാനൊരു കാര്യം പറയട്ടെ...ഞാൻ കോളേജിൽ പഠിക്കുന്ന കാലത്ത് ഞങ്ങളെ ഞെട്ടിച്ച ഒരു ന്യൂസ് ഉണ്ടായിരുന്നു.
Humanities പഠിക്കുന്ന ഒരു കൊച്ചു ഒരു ബസ് ഡ്രൈവറോടൊപ്പം ഒളിച്ചോടിപ്പോയി കല്യാണം കഴിച്ചു
അന്ന് ഈ WhatsApp, Insta, fb ഒന്നുമില്ലാത്ത കാലം. അന്നും ചർച്ചകൾ നടന്നു -- ചോദിച്ചും പറഞ്ഞും വന്നപ്പോ കോളേജിലെ day സ്കോളേഴ്സ് ആയിരുന്ന മിക്ക പെൺകുട്ടികളുടെയും ലൈൻ ബസ് ഡ്രൈവർമാരോ, കിളികളോ, ഓട്ടോ ഡ്രൈവർമാരോ ആയിരുന്നു...
എങ്ങനെ? എന്തുകൊണ്ട്? എന്നൊന്നും ചോദിക്കരുത്. അന്നത്തെ കാലത്ത് പ്രണയം Bluetooth ആയിരുന്നു..
എനിക്കാണേൽ എന്തെങ്കിലും ഒരു കാര്യം കേട്ടാൽ അതിന്റെ സത്യാവസ്ഥ അറിയാതെ ഒരു സമാധാനവുമില്ല

കിളിയുമായി ലൈൻ ആവുന്നത് എനിക്ക് ഊഹിക്കാം. ഈസി ആണല്ലോ.
ബസ് ഓടുമ്പോഴും ടിക്കറ്റ് കൊടുക്കാനെന്ന പേരിൽ സംസാരിക്കാം... എവിടെയാ ഇറങ്ങേണ്ടത്? എന്ന ചോദ്യത്തിൽ തുടങ്ങി മിണ്ടാലോ
..പിന്നെ ടിക്കറ്റ്, പൈസ വാങ്ങുമ്പോഴും കൊടുക്കുമ്പോഴും വിരലുകൾ തമ്മിൽ earth കൊടുക്കാം,,
പ്രണയലേഖനങ്ങൾ കൈമാറാം... ആഹാ.
അങ്ങനെ അങ്ങനെ line സെറ്റാക്കാൻ എത്ര വഴികൾ 
പക്ഷേ ഡ്രൈവർമാർക്ക് അതിനൊന്നും പറ്റില്ലല്ലോ.
മുഴുവൻന്നേരം റോഡിലേക്ക് തന്നെ നോക്കി ഇരിക്കണ്ടേ.. ഒന്ന് മിണ്ടാൻ പറ്റുമോ 
പിന്നെ ഈ ഡ്രൈവറായിട്ട് എങ്ങനെ ലൈൻ സെറ്റ് ആവും എന്നോർത്ത് ഞാൻ തല പുണ്ണാക്കിയിട്ടുണ്ട്.

പക്ഷേ ഒരിക്കൽ നിങ്ങൾ ഒരു ബസ്സിൽ കയറി ഡ്രൈവറെ ഒന്ന് ശ്രദ്ധിച്ചാൽ ഈ ജാതി സംശയങ്ങളൊക്കെ പമ്പ കടക്കും

ഇവന്മാരുടെ ഡ്രൈവിംഗ് കണ്ടാൽ മനസ്സിലാകും...ഇവന്മാർ പെണ്ണുങ്ങളെ വായ കൊണ്ടല്ല... സ്റ്റിയറിങ് കൊണ്ടാണ് വളയ്ക്കുന്നത്

കൈ സ്റ്റിയറിങ്ങിൽ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ, രണ്ട് വിരലിന്റെ ഇടയിൽ സ്റ്റിയറിങ് ഇങ്ങനെ കറക്കി പിടിച്ച് വളയം തിരിക്കുന്നതു കാണാൻ തന്നെ എന്തായൊരു ഇത്
ആ സ്കിൽ കണ്ടാൽ ഏതൊരു പെണ്ണിന്റെ മനസ്സിലും കിളികൾ പറന്നുതുടങ്ങും.
ഹൈഷ് ... ഈ എട്ടായിടെ കൈക്കു എന്ത് പവറാ എന്ന് മനസ്സിൽ തോന്നിയാൽ പോരെ
പിന്നെ കഷ്ടിച്ച് ഒരു ഓട്ടോയ്ക്ക് പോകാനുള്ള ചെറിയൊരു ഗ്യാപ്പ് റോഡിൽ കണ്ടാൽ മതി
ഇവന്മാർ ശൂൂൂന്ന്... ബസ് അതിന്റെ ഇടയിലൂടെ അങ്ങോട്ട് കയറ്റും.
നമ്മൾ ബസ്സിനുള്ളിൽ ഇരുന്ന് നെഞ്ചിൽ കൈവെച്ച്, വീട്ടിൽ എത്തുന്നതുവരെ എങ്കിലും ജീവൻ നിലനിർത്തണേന്ന് പ്രാർത്ഥിക്കുമ്പോൾ ഡ്രൈവറുടെ മുഖത്ത് ഒരു കളിയാക്കി ചിരിയുണ്ടാകും - ഏതാണ്ട് നമ്മളെ പേടിപ്പിക്കാൻ performance കാണിച്ച പോലെ 
ഇനി ഇരിക്കുന്നത് ഡ്രൈവർ സീറ്റിന്റെ പുറകിലാണെങ്കിൽ പിന്നെ പറയണ്ട...
ഇടയ്ക്കിടെ മിററിലൂടെ നമ്മളെ നോക്കും.
രണ്ടു വട്ടം ഒരു ബസ്സിൽ കയറിയാൽ മതി...നമ്മുടെ സ്റ്റോപ്പ് എത്തുന്നതിന് മുൻപേ തന്നെ ബസ് സ്ലോ ആവും, നിർത്തുന്നതിനു മുന്നേ മിററിലൂടെ അഞ്ചു പ്രാവശ്യം നോക്കിയിട്ടുണ്ടാവും.
അതായത് നമ്മുടെ സ്റ്റോപ്പ് മാത്രമല്ല.. നമ്മളെയും മനസ്സിലായിട്ടുണ്ടെന്നു കാണിക്കാൻ.. 

പിന്നെ വളവിലൊക്കെ ബസ് ഒന്ന് ചെരിച്ച് എടുക്കുന്ന സ്റ്റൈൽ - സ്റ്റിയറിങ് ചെറു വിരലുകൊണ്ട് തിരിക്കുന്നതും .., വെറുതെ പിടിച്ചു വലിച്ചു ഗിയർ മാറ്റുന്നതും ... ഇതൊക്കെ വിസ്മയത്തോടെ നോക്കി നിൽക്കുന്ന കാന്താരി കുട്ടികളെ ഞാൻ നേരിൽ കണ്ടിട്ടുണ്ട്..

പാട്ടുപെട്ടിയുള്ള ബസ് ആണെങ്കിൽ ഓരോ പാട്ടു വെക്കുമ്പോൾ മിർറർലൂടെ ഈ പഹയന്മാർ നമ്മുടെ മുഖത്തെ എക്സ്പ്രഷൻ കറക്റ്റ് നോട്ട് ചെയ്യും..
അങ്ങനെ നമ്മൾക്ക് ഏത് പാട്ടാണ് ഇഷ്ടമെന്ന് അവർ കണ്ടുപിടിക്കും.. 
എന്നിട്ടോ? അടുത്ത ദിവസം നമ്മൾ ബസിൽ കേറുമ്പോൾ, അത് വരെ പ്ലേ ചെയ്തുകൊണ്ടിരുന്ന പാട്ട് പെട്ടെന്ന് നിർത്തി നമ്മൾക്ക് ഇഷ്ടപ്പെട്ട ആ പാട്ട് അങ്ങ് ഇടും

ആദ്യത്തെ വട്ടം - ഹായ്, നമ്മൾക്ക് ഇഷ്ടപ്പെട്ട പാട്ട്
What a coincidence എന്ന് നമ്മൾ വലിയ കാര്യത്തിൽ കരുതും...പക്ഷെ പിന്നെ പിന്നെ എന്നും നമ്മൾ കേറുമ്പോൾ കറക്റ്റ് ആ പാട്ട് തന്നെ വരുമ്പോഴോ? 

എന്നും ചോറ് കഴിക്കുന്നവർക്ക് മനസിലാകും ഈ ഗൊച്ചു ഗള്ളൻ നമ്മളെ ട്യൂൺ ചെയ്യാണെന്നു 

ആ ഒരു ഫീലിംഗ് ഉണ്ടല്ലോ, അതൊരു പ്രത്യേക ഇതാണ്
വരികൾക്കൊപ്പം മിററിൽ ഒരോ നോട്ടം... ചിലപ്പോൾ കണ്ണിറുക്കി കാണിക്കും ...സത്യം പറഞ്ഞാൽ ചിരിക്കേണ്ട എന്ന് വിചാരിച്ചാൽ പോലും ചിരി വരും.. 
വരികൾക്കൊപ്പം മിററിൽ ഒരോ നോട്ടം... ചിലപ്പോൾ കണ്ണിറുക്കി കാണിക്കും ...സത്യം പറഞ്ഞാൽ ചിരിക്കേണ്ട എന്ന് വിചാരിച്ചാൽ പോലും ചിരി വരും.. 
ഇനി വേറൊന്നും കിട്ടിയില്ലെങ്കിൽ ഒരൊറ്റ പാട്ടുമതി - 'ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാൻ...' ആ പാട്ട് പെൺപിള്ളേരുടെ ഇടയിൽ എപ്പോഴും പക്കാ ഹിറ്റാണു...

പിന്നെ, കുറച്ചുകൂടി guts ഉള്ള പെൺപിള്ളേരാണെങ്കിൽ ഇഷ്ടപെട്ട പാട്ട് ഒരു തുണ്ടു പേപ്പറിൽ എഴുതി ഡ്രൈവർക്ക് കൊടുക്കും...
ചിലപ്പോ ഈ പഹയന്മാർ ജീരകമിട്ടായി പാക്കറ്റ് വാങ്ങി വെക്കും എന്നിട്ടും സ്ഥിരം കുറ്റികൾക്ക് സോറി കുട്ടികൾക്ക് തിരിച്ചും കൊടുക്കും 
ഈ ലീല വിലാസങ്ങളൊക്കെ കണ്ടു മുഖം ചുളികുന്ന ആന്റിമാരും ബസിൽ ഉണ്ടായിരുന്നുട്ടാ 

പിന്നെ ബ്രേക്കിങ്ങാണ് വേറെ ലെവൽ...
പ്രതീക്ഷിക്കാത്ത സമയത്ത് ഒറ്റയടിക്ക് ബ്രേക്ക് ഡ്രൈവർ സൈഡിലെ സീറ്റിൽ ഇരിക്കുന്ന പെണ്ണുങ്ങൾ എല്ലാം മുന്നോട്ട് ആഞ്ഞുവീഴും.
അടുത്തിരിക്കുന്ന കൂട്ടുകാരികളുടെ മേത്തേക്ക് വീഴുമ്പോൾ എല്ലാരും ചിരിക്കും. അപ്പൊ ഡ്രൈവറും ചിരിക്കും. എന്നിട്ട് 'ഒക്കെയല്ലേ?' എന്നൊരു ചോദ്യത്തോടെ പുരികം കൊണ്ടൊരു കണ്ണോട്ടം.

ആഹാ...വായ കൊണ്ട് ഒരു വാക്കും പറഞ്ഞില്ലെങ്കിലും നോട്ടം കൊണ്ട് ഈ പഹയന്മാർ മുഴുവൻ ഡയലോഗും പറഞ്ഞിരിക്കും.

കാന്താരിമോളൂസുകൾ ... ഫ്ലാറ്റ്
ഹോ, അങ്ങനെ എത്രപേരെയാണ് ഒരേസമയം ഈ പഹയന്മാർ ട്യൂൺ ചെയ്ത് കൈയ്യിലെടുത്തിരുന്നത് എന്ന് വല്ല പിടിയുമുണ്ടോ?

വേറൊരു കൂട്ടരുണ്ട്... പൂക്കളുള്ള ബെഡ്ഷീറ്റ് ഒക്കെ കയ്യിൽ കരുതും. എന്നിട്ടു ഭയങ്കര തിരക്കാകുമ്പോൾ പെൺകുട്ടികൾ ബസ്സിന്റെ ഫ്രണ്ടിൽ നിന്ന് തിരിയാൻ ഗാപ് ഇല്ലാതെ നിൽകുമ്പോൾ ഇവര് engine-നും gearbox-നും മുകളിൽ ബെഡ്ഷീറ്റ് വിരിച്ചിട്ട്, ' ഇരുന്നോളൂ.. എന്ന് ആക്ഷൻ കാണിക്കും.
ഇത്രയും കെയറേട്ടൺ മുന്നിൽ ഉള്ളപ്പോൾ ഏതു കണ്ണാപ്പിയും ഫ്ലാറ്റ് ആയില്ലെങ്കിൽ അത്ഭുതമേ ഉള്ളൂ...
അപ്പൊ എന്റെ 90s-ലെ research findings - ബസ് ഡ്രൈവർമാർ പെണ്ണുങ്ങളെ എങ്ങനെയാ വളയ്ക്കുന്നേ?
രണ്ട് വിരലിൽ സ്റ്റിയറിങ് കറക്കി, സൂചി ഗ്യാപ്പിലൂടെ ബസ് പറത്തി, മിററിലൂടെ രണ്ട് നോട്ടം നോക്കി, പാട്ടിനൊപ്പം ഒന്ന് കണ്ണിറുക്കി, സ്റ്റോപ്പിന് മുന്നിൽ ബസ് നിർത്തി, ഒടുവിൽ ഒരു ബ്രേക്കിൽ പെണ്ണിനെ ചിരിപ്പിച്ചാൽ...
ഡ്രൈവർമാർ വളക്കുന്നതല്ല... പെണ്ണുങ്ങൾ സ്വയം വളയുന്നതാണ്

നിഷ്‌കളങ്കമായ, ആർക്കും ഒരു ദ്രോഹവുമില്ലാത്ത ആ കാലത്തെ വായ്നോട്ടവും പ്രണയവുമൊക്കെ ഇപ്പോഴത്തെ ന്യൂജൻ പിള്ളേർക്ക് മനസ്സിലാവുമോ ആവോ 
Genz ക്ക് യോഗ്യല്ല അമ്മിണിയെ 

എന്നിട്ടു ഞാനെന്താ വളയാഞ്ഞേ എന്ന് ചോദിച്ചാൽ നമ്മക്ക് വളക്കാൻ അല്ലെ അറിയൂ.. വളയാൻ അറിയില്ലലോ

Genz ക്ക് യോഗ്യല്ല അമ്മിണിയെ 

എന്നിട്ടു ഞാനെന്താ വളയാഞ്ഞേ എന്ന് ചോദിച്ചാൽ നമ്മക്ക് വളക്കാൻ അല്ലെ അറിയൂ.. വളയാൻ അറിയില്ലലോ

No comments:
Post a Comment