Thursday 12 April 2012

ശില്‍പാ ഷെട്ടിയുടെ നാഭി

എനികൊരു കൂട്ട്കാരിയുണ്ട് ഒരു ഗുജറാത്തി ...സ്വഭാവത്തിലും മറ്റു കുറെ കാര്യങ്ങളിലും, എന്റെ മുറിച്ച മുറി .....എന്നിരുനാലും, അവള്‍ടെ ഗുജറാത്തികളുടെതായ ചില രീതികളും മലയാളികളുടെതായ എന്റെ രീതികളും ഒത്തു ചേര്‍ന്ന് ഞങ്ങള്‍ ഒരു മുടിഞ്ഞ കോംബി ആവാന്‍ അധികം സമയം വേണ്ടി വന്നില്ല ...ഇവിടെ സൂഖിനകത്ത് ഈ ഗുജ്ജുകള്‍ക്ക് ഒരു അമ്പലമുണ്ട് എല്ലാ തിങ്കലാഴ്ചയും അവിടെ അവര്‍ സത്സന്ഗ് നടത്താറുണ്ട്‌. പങ്കെടുക്കുന്നവരുടെ ലിസ്റ്റില്‍ ഉപ്പും ചാക്കിന് സാരി ചുറ്റിയപോലെ കുറെ ആന്റിമാരും, ഐശ്വര്യാ റായിക്ക് പഠിക്കുന്ന കുറെ തരുണി മണികളും....പിന്നെ അവരെ വായ്‌ നോക്കാന്‍ വരുന്ന സ്ഥിരം ഗഡീസ്. പ്രായമായ ചേട്ടന്മാര്‍ വളരെ വിരളം...എല്ലാരും കൂടി നല്ല ജോളി ആയി തിങ്കലാഴ്ച തോറും ശ്രീ കൃഷ്ണന് പഠിച്ചു പോന്നു ..

ഒരിടക്ക് ഒരു അറിയിപ്പ് ...അടുത്ത തിങ്കലാഴ്ച സത്സങ്ങില്‍ ഒരാള്‍ വരാന്‍ പോകുന്നു...അങ്ങ് ഉത്തരേന്ത്യയില്‍ ഈ വരാന്‍ പോകുന്ന ഗഡി ഒരു വലിയ പ്രസ്ഥാനം ആണത്രെ...യോഗയാണ് ആളുടെ വീക്നെസ്. അടുത്ത സത്സങ്ങില്‍ പുള്ളി ഫ്രീ ആയി യോഗ പഠിപിക്കാന്‍ പോണത്രെ ........ എന്ത് ?... ഫ്രീ കിട്ടിയാല്‍ കഞ്ഞി പോലും വിടരുത് എന്ന് പൂര്‍വികര്‍ പറഞ്ഞു പഠിപിച്ച മലയാളീ ചോര ഉള്ള ഈ ഞാന്‍, ഒരു ഫ്രീ യോഗ ക്ലാസ്സ്‌ എന്തായാലും മിസ്സരുത് എന്ന് തിരുമാനിച്ചതും വളരെ പെട്ടെന്നായിരുന്നു .... 

ഫോര്‍ പീപ്പിള്‍ കാണാനുള്ളതല്ലേ...ഞാനും ഗ്ലാമറിന് ഒട്ടും കുറവല്ല എന്ന് കാണിക്കാന്‍ ഒരു one - one and half ചുരിദാറും, ആവശ്യത്തിനു സിമെന്റും ഒക്കെ ഇട്ടു അവള്‍ടെ ഒപ്പം ഗുജറാത്തി കോലം കെട്ടിയ മലയാളീ പെണ്ണായി മേല്പറഞ്ഞ ഫ്രീ യോഗ ക്ലാസ്സിനായി അവരുടെ സത്സങ്ങില്‍ പ്രത്യഷപെട്ടു...മുന്‍ നിരയില്‍ ഇരുന്നാല്‍ എല്ലാരെക്കാളും ആദ്യം കേട്ട് പഠിക്കാം എന്ന ശെരിയായ ധാരണ കൊണ്ട് ഫ്രന്റ് റോയില്‍ തന്നെ സുഹൃത്തിനൊപ്പം ഇടം പിടിച്ചു...ഈ യോഗ പഠിച്ചിട്ടു വേണം .. ബാക്കി കണ്‍ട്രി മല്ലുസ് മുന്പില്‍ ഷൈന്‍ ചെയ്യാന്‍ .. 

എന്റെ ആകാംക്ഷക്ക് അറുതി വരുത്തി കൊണ്ട് ..ആണ്ടെ ദെ വരുന്നു ..യോഗ ഗുരു...ഒരു 6 അടിയില്‍ കൂടുതല്‍ ഹൈറ്റ് കാണും ..ഒരുമാതിരി ചുയിംഗ് ഗം കയ്യിലെടുത്തു വലിച്ചു നോക്കിയാല്‍ എങ്ങിനെ ഇരിക്കും?, അത് പോലെ ആരെയും കൊതിപ്പിക്കുന്ന ബോഡി ഷേപ്പ്....പണ്ട് വെള്ളം കോരി കുളിക്കുമ്പോള്‍ ബക്കറ്റ്‌ തലയില്‍ കമിഴ്ത്തി വെച്ച് സംസാരിച്ചാല്‍ കിട്ടുന്ന സൌണ്ട് ഇല്ലെ? അത് പോലെ മനോഹരം ആയ ശബ്ദ മാധുര്യം....ഛെ! ഇതില്‍ ഒന്നിലും അല്ലാലോ യോഗ ഇരിക്കുന്നത് , മോളെ നീ ശ്രദ്ധിച്ചു ഇരിക്ക് , യോഗ പഠിച്ചു നിനക്ക് എന്തെല്ലാം ചെയ്യാനുണ്ട് ! മഴയെത്തും മുന്പെയില്‍ ആന്നിയോടു മമൂട്ടി പറഞ്ഞ പോലെ 'കുട്ടി കന്സേന്ട്രടു ചെയ്യ് ' എന്ന് പറഞ്ഞു സ്വയം ഡീസെന്റ്‌ ആവാന്‍ നോക്കുന്നതിനിടെ ക്ലാസ്സ്‌ തുടങ്ങി ...

'Aankhein bandh karo'…ഓ കണ്ണുകള്‍ അടക്കണമെന്നല്ലേ! ഞാനും അടച്ചു …എല്ലാരും എന്നെ പോലെ ശെരിക്കും കണ്ണുകള്‍ അടച്ചോ എന്നറിയാന്‍ ഒളിച്ചു നോക്കാന്‍ വല്ലാത്തൊരു ഉള്‍ വിളി ... നോ …മോളെ ഡോണ്ടു.. ഡോണ്ടു ...നിനക്ക് യോഗ പഠിക്കേണ്ടേ? ..'Manko shanth karo'…അതും മനസിലായി... മനസിനെ ശാന്തമാക്കൂ ... 'Gahari Sansei lo'.. ഈശ്വര!! ഇതു എന്തോന്ന് ഗഹരി ??…അടുത്തിരിക്കുന്നവര്‍ എല്ലാരും ദീര്‍ഘമായി ശ്വാസം ഉള്ളിലേക്ക് വലിക്കുന്നത് കേട്ടപോള്‍ ഗഹരിയെ പിടികിട്ടി.. ആസ്തമ രോഗികളെ വെല്ലുന്ന രീതിയില്‍ ഞാനും വലിച്ചു ഒരു ഒന്നൊന്നര വലി …അടുത്ത dialogue…. 'Nabhi par dyan do'…ഇതു ഒരു മാതിരി ഡാഷ് പണി ആയിട്ടോ …ഈ നാഭി എന്ന് വെച്ചാല്‍? 

ഇനി യോഗ പഠിത്തം തുടരുന്നതിന് മുന്പ് ഈ നാഭി എന്താണ് കണ്ടു പിടിചിട്ടെ ഉള്ളു ബാക്കി കാര്യം ..ഞാന്‍ ഒരു കണ്ണ് തുറന്നു, കൂട്ടുക്കാരിയെ തോണ്ടി , എന്തോന്നെടേയ് ഈ നാഭി എന്ന അര്‍ത്ഥത്തില്‍, ചുണ്ട് കൊണ്ട് നാഭി എന്ന് മൊഴിഞ്ഞു കയ് മലര്‍ത്തി കാണിച്ചു എനിക്ക് ഹിന്ദിയില്‍ അപാര പ്രവീണ്യം ഉണ്ടെന്നു അവള്‍ക്ക് അറിയാവുന്നത് കൊണ്ട് ഒട്ടും അമാന്തിക്കാതെ അവള്‍ പൊക്കിള്‍ തൊട്ടു കാണിച്ചു …അപ്പൊ അതാണ്‌ ഈ നാഭി !! എന്ന് വെച്ചാല്‍ എന്റെ ഭാഷയില്‍ 'പപ്പംബി '…ഓ ഹ്ഹ ..പിടി കിട്ടി …പൊക്കിളില്‍ കന്സേന്ട്രടു ചെയാന്‍ …ഓ ഈ യോഗ അപാര സംഭവം തന്നെ .. 

അങ്ങനെ ഞാന്‍ പിന്നെയും കണ്ണുമടച്ചു പപംബിയില്‍ ധ്യാനിചിരികുംബോഴാ 2 മിനുടിനു ശേഷം ടിയാന്‍ടെ അടുത്ത dialogue 'Khudh ki nabhi par dyan do'.............'khudh ki' എന്ന് വെച്ചാല്‍ …സ്വന്തം. അത് വരെ നല്ല ഉദേശത്തില്‍ സ്വന്തം നാഭിയില്‍ മാത്രം കന്സേന്ട്രടു ചെയ്ധിരുന്ന എന്നെ .....…നശിപ്പിച്ചു….Khudh ki കേട്ടോട് കൂടി …നേരെ പോയത് …ശില്‍പ ഷെട്ടിയുടെ മഴയത്ത്‌ ഉള്ള നൃത്ത രംഗങ്ങളില്‍ പ്ലയിന്‍ സാരിയുടെ ഇടയിലുടെ മിന്നി മായുന്ന നാഭിയിലേക്കു …

തുണി കടയില്‍ തുണി കീറുമ്പോള്‍ ഉണ്ടാവുന്ന സൌണ്ടിനോട് സാമ്യം ഉള്ള ഒരു ശബ്ദത്തോട്‌ കൂടി എന്റെ വായില്‍നിന്നു വന്ന ഗെഹരിയെ എനിക്ക് തടയാന്‍ കഴിഞ്ഞില്ല …പിന്നെ എന്റെ അനുസരണയില്‍ നില്കാത്ത ശരീരം …പല ചിരി ശബ്ദങ്ങള്‍ പുറപെടുവിച്ചു കുലുങ്ങാന്‍ തുടങ്ങി …(പണ്ടേ ചിരി തുടങ്ങി കഴിഞ്ഞാല്‍ എന്നെയും കൊണ്ടേ പോകൂ എന്ന രീതിയില്‍ ആയിരുന്നു)എന്റെ ഗുജറാത്തി സുഹൃത്തും സ്വന്തം നാഭി വിട്ടു വേറെ ആരുടെയോ നാഭിയിലേക്കു പോയി എന്ന് അവളുടെ കുലുക്കം കണ്ടു എനിക്ക് മനസിലായി …തിരിഞ്ഞു നോക്കിയപ്പോ ഹാളില്‍ ഉള്ളവര്‍ എല്ലാരും ചിരിച്ചു മറിയുന്നു … അത് എന്റെ കുലുങ്ങി ചിരിക്കുന്ന ശരീരം കണ്ടാണോ അതോ അവര്കെല്ലാം നാഭി മാറി പോയിട്ട് ചിരികുന്നതാണോ എന്ന് എനിക്ക് ഇതു വരെ മനസിലായില്ല...
അല്ല അത് മനസിലാകിയെടുക്കാന്‍ ഞാന്‍ അവിടെ ഉണ്ടായിട്ടു വേണ്ടേ ....എന്റെ നാഭിയും കൊണ്ട് ഞാന്‍ അന്ന് ഓടിയ ഓട്ടം ഞാന്‍ ഒളിമ്പിക്സില്‍ ഓടിയിരുന്നെങ്കില്‍ ..കേരളത്തിന്‌ ഇന്ന് അഭിമാനിക്കാമായിരുന്നു ...

11 comments:

  1. വായിച്ചിടത്തോളം കൊള്ളാം ........
    മുഴുവന്‍ വായിച്ചിട്ട് കമന്റ്സ് പറയാം..............

    ReplyDelete
  2. പണ്ട് വെള്ളം കോരി കുളിക്കുമ്പോള്‍ ബക്കറ്റ്‌ തലയില്‍ കമിഴ്ത്തി വെച്ച് സംസാരിച്ചാല്‍ കിട്ടുന്ന സൌണ്ട് ഇല്ലെ? അത് പോലെ മനോഹരം ആയ ശബ്ദ മാധുര്യം
    nnnayi ezhthumundu kayyyil kollam gadiyum azhuthum pasttu colourakkiley

    ReplyDelete
  3. അല്ല അത് മനസിലാകിയെടുക്കാന്‍ ഞാന്‍ അവിടെ ഉണ്ടായിട്ടു വേണ്ടേ ....എന്റെ നാഭിയും കൊണ്ട് ഞാന്‍ അന്ന് ഓടിയ ഓട്ടം ഞാന്‍ ഒളിമ്പിക്സില്‍ ഓടിയിരുന്നെങ്കില്‍ ..കേരളത്തിന്‌ ഇന്ന് അഭിമാനിക്കാമായിരുന്നു ...


    !!!!!!!good

    ReplyDelete
  4. നൈസര്ഗിയകമായ നര്മഅത്തിന്റെ തിളക്കം, കണ്ടതും കേട്ടതുമായ ശൈലി ഒഴിവാക്കി കൃത്യവും സൂഷ്മവുമായ ചുവടുവെപ്പ്‌ അഭിനന്നനീയം....
    ആവര്ത്തനനമില്ലാത്ത വിഷയങ്ങളെ ഇതിവൃതമാക്കിയുള്ള രെചനകള്‍.
    തുടക്കം വളരെ നന്നായിരിക്കുന്നു.
    ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.....

    ReplyDelete
  5. എന്നാ ആയാലും കലക്കി

    ReplyDelete
  6. ഓ , ഓഫീസിൽ ഇരുന്നു എന്റെ ചിരി കണ്ട്രോൾ ചെയ്യാൻ ഞാൻ പെട്ട പാട് എനിക്കെ അറിയൂ :) നര്മ്മം നന്നായി വഴങ്ങുനുണ്ട്‌ ബ്ലെസ്സിക്ക് :)

    ReplyDelete
  7. ഹഹഹ ചാച്ചി സമ്മതിച്ചിരിക്കുന്നു ...

    പണ്ട് വെള്ളം കോരി കുളിക്കുമ്പോള്‍ ബക്കറ്റ്‌ തലയില്‍ കമിഴ്ത്തി വെച്ച് സംസാരിച്ചാല്‍ കിട്ടുന്ന സൌണ്ട് ഇല്ലെ?

    കൊള്ളാം കൊള്ളാം ..ആശംസകള്‍ .. :)

    ReplyDelete
  8. ഇങ്ങള് ഇനി കരാട്ടെകൂടി പഠിക്കാന്‍ പോകണം കേട്ടോ..

    ReplyDelete