Thursday, 10 May 2012

എന്റെ ആദ്യത്തെ ചുംബനം....

ഇന്നവന്‍ ആദ്യമായ് എന്നെ ചുംബിച്ചു ….അതിന്ടെ thrill ഈ നിമിഷവും മാറിട്ടില്ല. ഞാന്‍ ഒരുപാടു ആഗ്രഹിച്ചിരുനെങ്ങിലും ഇന്ന് ഒട്ടും പ്രതിഷിചില്ലായിരുന്നു. എനിക്കതില്‍ ഒരു പരാതിയും പരിഭവവും ഇല്ലട്ടോ …..

പക്ഷെ കാര്യം അറിഞ്ഞപ്പോ അവന്റെ അച്ഛനും എന്റെ അച്ഛനും തമ്മില്‍ വഴക്കായ് ,.,,, രണ്ടു ശത്രുകളെ പോലെ … അവര്‍ തമ്മില്‍ മുടിഞ്ഞ തല്ലു … അവന്റെ അച്ഛന്‍ എന്റെ തെറ്റാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നു …. എന്റെ അച്ഛന്‍ പറയുന്നു അവനാണ് എല്ലാത്തിനു കാരണം എന്ന്.

നിങ്ങള്‍ പറ..ചുംബികുന്നത് ഇത്ര വലിയ തെറ്റാണോ …ഞങളുടെ ഹൃദയങ്ങള്‍ എന്താ ഇവര്‍ മന്സിലകാത്തെ? … എത്രയോ നാളുകളായ് ഞങ്ങളുടെ പ്രണയം തുടങ്ങീട്ടു …ദിവസവും എത്രയോ സമയം ഞങ്ങള്‍ പരസ്പരം നോക്കി, ഒരുപാടു മിണ്ടാന്‍ കൊതിയുണ്ടെങ്കിലും ഒന്നും പറയാനാവാതെ പിരിഞ്ഞിട്ടുണ്ട്. കണ്‍കളിലൂടെ എന്തെല്ലാം സംസാരിച്ചിട്ടുണ്ട്... ഒരുമിച്ചൊരു ജിവിതം സ്വപ്നം കണ്ടിടുണ്ട്... .. ….

എന്നിട്ടാണോ അവന്‍ എന്നെയൊന്നു ഉമ്മ വെച്ചു എന്ന് പറഞ്ഞു ഇത്രയും പുകിലുണ്ടാക്കുന്നേ?. ഈ സമൂഹം ഇങ്ങനെ ആണ് .. പ്രേമിക്കുന്ന ഹൃദയങ്ങളുടെ വേദനആര് മനസിലാക്കാന്‍ … രണ്ടു വീട്ടുകാരുടെ വഴക്കിനിടയിലും അവന്‍ എന്റെ കണ്ണ് ചിമ്മി കാണിച്ചു കൊണ്ടിരുന്നു … അവന്‍ അല്ലേലും ധൈര്യം ഉള്ളവനാ... എവിടെ വേണേലും ഇടിച്ചു കേറിക്കോളും..ഒന്നിനെയും ഒരുത്തനെയും അവനു പേടിയില്ല.. … അവന്റെ ആ സ്വഭാവം അല്ലെ എന്നെ അവനിലേക്ക്‌ ആകര്‍ഷിച്ചത്...?... അടുപ്പിച്ചത് ?... നിറം കുറവാണെങ്കിലും അവന്‍ ചിരികുമ്പോള്‍ … എന്താ പറയ … മനസ്സില്‍ ഒരായിരം .. ഹാലജന്‍ ലൈറ്റ് തെളിയുന്ന പോലെ … ഇല്ല .. ഞാനും ഇതില്‍ നിന്നും പിന്‍ മാറില്ല …ജിവിക്കുകയാണെങ്കില്‍ ഇനി ഒരുമിച്ചു അല്ലെങ്കില്‍ മരണം …

വഴക്ക് മൂത്ത് മൂത്ത് അവസാനം … എന്റെ അച്ഛന്‍ പോലീസിനെ വിളിക്കുമെന്നായി ഫോണ്‍ കയ്യില്‍ എടുത്തു …ഈ അറബി നാട്ടില്‍ കേസും കോടതിയും ഓര്‍ത്തു പേടിച്ചിട്ടാവണം പാവം അവന്‍റെ അച്ഛന്‍ …പെട്ടന്ന് ഒരു ഒത്തു തീര്‍പ്പിന് തയ്യാറായ്‌ … ഇനി ഞങ്ങളെ തമ്മില്‍ കാണികില്ല എന്ന ഉറപ്പില്‍ അവര്‍ വഴക്ക് തീര്‍ത്തു … നഷ്ടപരിഹാരമായ് എന്റെ അച്ഛന് ഒരു 50 ദിനാറും … !!!!! അത്രയ ഞങ്ങടെ സ്നേഹത്തിനു avar വിലയിട്ടത് ....തുട്ടു കിട്ടിയപ്പോള്‍ എന്റെ ക്രൂരനായ അച്ഛന്‍ ..ദേ അവന്റെ അച്ഛനെ കെട്ടി പിടിക്കുന്നു, ഉമ്മ വെക്കുന്നു....അച്ഛനൊക്കെ എന്തും ആവാലോ ...….നിറകണ്ണുകളോടെഞങ്ങള്‍ രണ്ടു പേരും പിരിഞ്ഞു. ... പിരിയിച്ചു എന്ന് പറയുന്നതാവും ശരി... …

എന്റെ അച്ഛന്‍ എന്നെ നേരെ കൊണ്ട് പോയത് ഒരു നിസ്സാന്‍ സര്‍വീസ് സെന്റെരില്ലെകായിരുന്നു … അവന്‍ – എന്റെ ടൊയോട്ട പ്രടോ എന്നെ ചുംബിച്ചപ്പോള്‍ ചുണ്ടില്‍ പൊടിഞ്ഞ രക്തം... അച്ഛനത് സഹിക്കാന്‍ പറ്റുമായിരുന്നില്ല്ല. അതുകൊണ്ട് തന്നെ ടച്ച്‌ അപ്പ്‌ ചെയ്യണമെന്ന ക്രൂരചിന്തയോടെ…സെന്‍ററിലേക്ക്. എന്റെ ആദ്യത്തെ ചുംബനത്തിന്‍റെ മറക്കാന്‍ കഴിയാത്ത ആ തെളിവ് നിശ്ശേഷം തുടച്ചു നീക്കാന്‍ ....…എന്‍റെ കണ്ണുകള്‍ സജലങ്ങളാകുന്നത് ആരും കണ്ടതേയില്ല. ...

9 comments:

  1. വളരെ രസകരമായ അവതരണം, അവസാന പാരഗ്രാഫില്‍ മാത്രമാണ് അത് വാഹനങ്ങള്‍ ആണെന്ന് മനസ്സിലാകുന്നത്. നല്ല ഒഴുക്കുള്ള അവതരണ ശൈലി, അടുത്ത കാലത്ത് വായിച്ചതില്‍ മികച്ചത്, എല്ലാ ഭാവുകങ്ങളും, ഒപ്പം ഓണാശംസകളും,

    ReplyDelete
  2. വിരോധം ഇല്ലങ്കില്‍ ആ "വേര്ഡ് വേരിഫികേഷന്‍" നീക്കം ചെയ്യാമോ.

    ReplyDelete
  3. @ Jwala.. thank u for your comments,.. .word verification off cheyditunde...onaashamsagal.!!!

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. മുട്ടത്തുവര്ക്കിയുടെ പൈങ്കിളി നോവലുകളിലെ വൈകാരിതകയും, കൌമാരത്തിന്റെ ചിന്താധാരകളും കോര്ത്തി ണക്കി, കോട്ടയം പുഷ്പ്പനാതിന്റെ detective നോവലുകളില്‍ കാണുന്ന തരം സസ്പെന്സും ചേര്ത്തുള്ള അവതരണം വളരെ നന്നായിരിക്കുന്നു.

    പ്രണയം വീടുകളില്‍ അറിയുംബോഴുണ്ടാകുന പ്രധ്യാഖാതങ്ങളുടെ അവതരണം നല്ല നര്മ്മിരെസമായി തോന്നി ആദ്യാവസാനംവരെ...

    ഒരു നല്ല സാഹിത്യകാരിയായി ഉയരട്ടെ... എന്റെ ആശംസകള്‍.
    കൂടെ ഓണാശംസകളും

    ReplyDelete
  6. ഇതൊരുമാതിരി.......!!!
    ഞാനിവിടെ ''വികാരിയായി'' ചാർജെടുക്കാൻ തുടങ്ങീപ്പോളാ കാലം ഉടച്ചേ...!!
    കഷ്ട്ടായിട്ടാ....''തുടരും '' ന്നു പറഞ്ഞു നിർത്ത്യാ മത്യാരുന്നു...!! :)
    നന്നായി എഴുതി...ആശംസകൾ...

    ReplyDelete
  7. എന്തൊക്കെയോ ആശിച്ചു!! ഉറങ്ങിക്കിടന്നവനെ വിളിച്ചുണർത്തീട്ട് ബിരിയാണി ഇല്ല എന്ന് ല്ലേ? കഷ്ട്ടായീട്ട്വോ! ദണ്ണണ്ടേ... 😪 😄😄👌🏼👌🏼👌🏼

    ReplyDelete